മരിച്ച സഹോദരന്‍ റൈഡിന് പോകാമെന്ന് ആവശ്യപ്പെട്ടു, യുവാവ് ശവക്കല്ലറ പൊളിച്ച് ശവപ്പെട്ടിയെടുത്തു പിന്നെ നടന്നത് ഇങ്ങനെ ! വീഡിയോ വൈറലാകുന്നു
മരിച്ച സഹോദരന്‍ റൈഡിന് പോകാമെന്ന് ആവശ്യപ്പെട്ടു; അതുകൊണ്ടാണ് ഞാന്‍ അത് ചെയ്തത്
മരിച്ച് പോയ സഹോദരനെ വിട്ടുപിരിയാന്‍ കഴിയുന്നില്ല. ബ്രസീല്‍ സ്വദേശിയായ യുവാവ് ഒടുവില്‍ ചെയ്തത് സഹോദരന്റെ ശവപ്പെട്ടിയുമായി യാത്ര. 29 കാരനായ എല്‍ഡെര്‍ലാന്‍ഡെസ് റോസയാണ് ഒരു വര്‍ഷം മുന്‍പ് മരിച്ച തന്റെ സഹോദരന്റെ ശവക്കല്ലറ പൊളിച്ച് ശവപ്പെട്ടിയെടുത്തത്.
തുടര്‍ന്ന് ആ ശവപ്പെട്ടിയെടുത്ത് സൈക്കിളിന് പിന്നില്‍ കെട്ടി നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ വിവരം പൊലീസില്‍ അറിയിച്ചത് നാട്ടുകാരാണ്. തങ്ങള്‍ മുന്‍പ് പോയതു പോലെ ഒരു റൈഡിന് പോകാമെന്ന് സഹോദരന്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് താന്‍ അങ്ങനെ ചെയ്തതെന്ന് റോസ പൊലീസിനോട് പറഞ്ഞു.