Select Your Language

Notifications

webdunia
webdunia
webdunia
webdunia

മെക്സിക്കോയില്‍ ശക്തമായ ഭൂചലനം; 120പേര്‍ മരിച്ചു, കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷപെടുത്താന്‍ ശ്രമം

മെക്സിക്കോയില്‍ വന്‍ ഭൂചലനം

മെക്സിക്കോയില്‍ ശക്തമായ ഭൂചലനം; 120പേര്‍ മരിച്ചു, കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷപെടുത്താന്‍ ശ്രമം
, ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (07:21 IST)
ആയിരങ്ങള്‍ കൊല്ലപ്പെട്ട 1985ലെ ഭൂകമ്പത്തിന്റെ വാര്‍ഷിക ദിനമായിരുന്ന ഇന്നലെ മെക്സിക്കന്‍ സിറ്റിയെ വിറപ്പിച്ച് വിണ്ടും ഭൂചലനം. തലസ്ഥാന നഗരിയെ തന്നെ വിറപ്പിച്ച ഭൂചനലത്തില്‍ ഇതിനോടകം 120 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 
 
ശക്തമായ ഭൂചലനത്തില്‍ കൂറ്റന്‍ കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നടിഞ്ഞു. ചില കെട്ടിടങ്ങളിൽ തീപിടിത്തമുണ്ടായിട്ടുണ്ട്. ഇവയ്ക്കുള്ളിൽ ആൾക്കാർ കുടുങ്ങിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇവരെ രക്ഷപെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. 
 
മെക്സിക്കോ സിറ്റിയിൽനിന്ന് നൂറു കിലോമീറ്ററോളം അകലെ പ്യുഏബ്ല സംസ്ഥാനത്താണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇവന്‍ ഹംസ, ബിന്‍ ലാദന്‍റെ മകന്‍; അല്‍‌ക്വയ്ദയ്ക്ക് ഇനി ജൂനിയര്‍ ലാദന്‍ തലവന്‍