Select Your Language

Notifications

webdunia
webdunia
webdunia
webdunia

റോഡില്‍ നൃത്തം ചെയ്തതിന് 14 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു

പാട്ടിനൊത്ത് ചുവടുവെച്ചു; 14 വയസുകാരന് കിട്ടിയത് എട്ടിന്റെ പണി !

വിദേശം
ജിദ്ദ , ബുധന്‍, 23 ഓഗസ്റ്റ് 2017 (14:20 IST)
റോഡില്‍ നൃത്തം ചെയ്തതിന് 14 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജിദ്ദയിലാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന സംഭവം നടന്നത്. പൊതുമധ്യത്തില്‍ അപമര്യാദയായി പെരുമാറിയെന്ന കുറ്റം ആരോപിച്ചാണ് കുട്ടിയെ അറസ്റ്റ് ചെയ്തത്. പൊലീസ് പിടിയിലായ കുട്ടി ഏത് രാജ്യക്കാരനാണെന്ന് വ്യക്തമായിട്ടില്ല. 
 
സ്പാനിഷ് പാട്ടായ ‘മകരേന’യ്ക്കൊത്ത് ചുവടുകള്‍ വെയ്ക്കുന്ന കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. സീബ്രാ ലൈനിന് സമീപം വാഹനങ്ങള്‍ നിര്‍ത്തിയിട്ട സമയത്താണ് കുട്ടിയുടെ ഡാന്‍സ്
 
ഏറ്റവുമധികം സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന രാജ്യമാണ് സൗദി. മിനി സ്‌കേര്‍ട്ട് ധരിച്ച് പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് യുവതിയെ സൗദിയില്‍ കഴിഞ്ഞ മാസം കസ്റ്റഡിയിലെടുക്കുകയും വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭവം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാവ്യാ മാധവന്‍ സുനിക്ക് 25000 രൂപ നല്‍കിയെന്ന് പൊലീസ് ! സുനിയെ കൊണ്ട് കാവ്യയുടെ പേര് പറയിക്കുകയായിരുന്നോ? - നാടകത്തിലെ മറ്റൊരു ഭാഗമോ?