Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറില്‍ തീപിടിത്തം: 27 നിലകളുള്ള കെട്ടിടം കത്തി നശിച്ചു; നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങിയതായി സൂചന

ലണ്ടനിൽ വൻ തീപിടിത്തം

ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറില്‍ തീപിടിത്തം: 27 നിലകളുള്ള കെട്ടിടം കത്തി നശിച്ചു; നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങിയതായി സൂചന
ലണ്ടൻ , ബുധന്‍, 14 ജൂണ്‍ 2017 (09:20 IST)
പടിഞ്ഞാൻ ലണ്ടനിലെ ഫ്ലാറ്റ്​ സമുച്ചയത്തില്‍​ തീപിടുത്തം. ഗ്രെന്‍ഫെല്‍ ടവറിലാണ് തീപിടുത്തമുണ്ടായത്. ഇന്ത്യൻ സമയം രാത്രി 12ഓടെയാണ്​ 27 നിലകളുള്ള ഫ്ലാറ്റിന്​തീപിടിച്ചത്​. നിരവധി പേർ ഫ്ലാറ്റിനുള്ളിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം​. ഇരുന്നൂറോളം അഗ്‌നി ശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ തീയണക്കുന്നതിനുള്ള തീവ്ര ശ്രമം നടന്ന് വരികയാണ്.
 
ഫ്ലാറ്റിന്റെ രണ്ടാം നിലയിൽ നിന്നാണ്​ തീ പടർന്നതെന്നാണ് വിവരം​. പരിക്കേറ്റരുടെ നില ഗുരുരമല്ലെന്നും പുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ ശാരീരികാസ്വസ്ഥ്യം മൂലമാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അധികൃതര്‍ അറിയിച്ചു. 1974 ല്‍ നിര്‍മിച്ച ഗ്രെന്‍ഫെല്‍ ടവറില്‍ 140 ഫ്ലാറ്റുകളാണ് ഉള്ളത്. അടുത്തിടെയുണ്ടായ രണ്ട് തീവ്രവാദി അക്രമങ്ങളുടെ ഞെട്ടല്‍ മാറുന്നതിന് മുമ്പേ നഗരത്തിലുണ്ടായ വന്‍തീപിടുത്തം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ അടുത്ത തവണ അധികാരത്തിലെത്തുന്നത് ബിജെപി സര്‍ക്കാരോ ? പുതിയ ബിജെപി മന്ദിരത്തിൽ ‘മുഖ്യമന്ത്രി’യ്ക്ക് ഓഫിസ് !