Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലിംഗ വിവേചനം: ഗൂഗിളിനെതിരെ കേസ്

ഗൂഗിളിനെതിരെ കേസ് ഫയല്‍ ചെയ്ത് മുന്‍ വനിതാജീവനക്കാരികള്‍

ലിംഗ വിവേചനം: ഗൂഗിളിനെതിരെ കേസ്
വാഷിങ്ടണ്‍ , വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (13:33 IST)
ടെക് ഭീമന്‍മാരായ ഗൂഗിളിനെതിരെ കേസ് ഫയല്‍ ചെയ്ത് ഗൂഗിളിലെ മുന്‍വനിതാ ജീവനക്കാരികള്‍. കമ്പനിയില്‍ ലിംഗപരമായ വേര്‍തിരിവുണ്ടെന്നായിരുന്നു ഇവരുടെ പരാതി. ഗൂഗിള്‍ തങ്ങളെ ശമ്പളം കുറവ് മാത്രം ലഭിക്കുന്ന താഴെ തട്ടിലുള്ള ജോലിയിലേക്ക് മാറ്റിയെന്നും വനിതാ ജീവനക്കാരെ ഒതുക്കിനിര്‍ത്തുന്ന പ്രവണതയാണ് ഗൂഗിളിന്റേതെന്നും വനിതകള്‍ ഫയല്‍ ചെയ്ത പരാതിയില്‍ വ്യക്തമാക്കുന്നു.
 
കെല്ലി എല്ലിസ്, ഹോളി പേസ്, കെല്ലി വിസൂരി എന്നിവരാണ് സാന്‍ഫ്രാന്‍സിസ്‌കോ ഉന്നതകോടതിയില്‍ കേസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്നും ഇത്തരം പരാതി പരിശോധിച്ചുവരികയാണെന്നുമാണ് ഗൂഗിള്‍ വക്താവ് ഗിനാ സ്ഗിഗ്ലിയാനോ പ്രതികരിച്ചു. 
 
പ്രമോഷന്‍ കമ്മിറ്റിയാണ് ജോലിയുടെ തോതും അളവും പ്രൊമോഷനും നിശ്ചയിക്കുന്നതെന്നും നിരവധി റിവ്യൂകള്‍ നടത്തിയ ശേഷമാണ് ഇക്കാര്യത്തില്‍ കമ്പനി തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യാതൊരു തരത്തിലുള്ള വിവേചനവും ജീവനക്കാര്‍ക്കിടയില്‍ കാണിച്ചിട്ടില്ലെന്നും ഓരോരുത്തര്‍ക്കും അര്‍ഹിക്കുന്ന വേതനം തന്നെ നല്‍കുന്നുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിപിഎമ്മിന്റെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പല്‍ അശ്ലീല വീഡിയോ !