Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍ ടണല്‍ പ്രവര്‍ത്തനമാരംഭിക്കുന്നു; അന്‍പത്തിയേഴ് കിലോമീറ്റര്‍ നീളവുമായി!

ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍ ടണല്‍ ബുധനാഴ്ച തുറക്കും.

എര്‍സ്റ്റ്‌ഫെല്‍ഡ്
എര്‍സ്റ്റ്‌ഫെല്‍ഡ് , ബുധന്‍, 1 ജൂണ്‍ 2016 (16:34 IST)
ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയില്‍ ടണല്‍ ബുധനാഴ്ച തുറക്കും. ആല്‍പ്‌സ് പര്‍വതത്തിനിടയിലൂടെ കടന്നു പോകുന്ന അന്‍പത്തിയേഴ് കിലോമീറ്റര്‍ നീളം വരുന്ന ഗൊത്താര്‍ഡ് റെയില്‍ ടണലാണ് ഇന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. 
 
ജര്‍മന്‍ ചാന്‍സലര്‍ എയ്‌ഞ്ചെല മെര്‍ക്കല്‍, ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹൊല്ലാന്‍ഡേ, ഇറ്റലി പ്രധാനമന്ത്രി മറ്റേവോ റെന്‍സി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. 1947 ലായിരുന്നു ഗൊത്താര്‍ഡ് റെയില്‍ ടണല്‍ രൂപകല്‍പന ചെയ്തത്. സ്വിസ് എഞ്ചിനീയര്‍ കാള്‍ എഡ്വേര്‍ഡാണ് ഈ ടണലിന്റെ രൂപകല്‍പന നിര്‍വഹിച്ചത്. എന്നാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ടണലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീളുകയായിരുന്നു. പിന്നീട് 1999 ലായിരുന്നു ഈ ടണലിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചത്.
 
ഇറ്റലിയിലെ ജെനോവയേയും ഹോളണ്ടിലെ റോട്ടര്‍ഡാമിനേയും ബന്ധിപ്പിക്കുന്നതാണ് ഈ ടണല്‍. ഗൊത്താര്‍ഡ് റെയില്‍ ടണല്‍ നിലവില്‍ വരുന്നതോടെ സ്വിറ്റ്‌സര്‍ലന്‍ഡിലെ സ്യൂറിച്ചില്‍ നിന്നും ഇറ്റലിയിലെ മിലാനിലേക്കുള്ള യാത്രാസമയം ഇപ്പോഴുള്ള നാല്‍ മണിക്കൂറില്‍ നിന്ന് മൂന്ന് മണിക്കൂറായി ചുരുങ്ങും. പതിനേഴ് വര്‍ഷമെടുത്താണ് ടണലിന്റെ പണി പൂര്‍ത്തിയാക്കിയത്. പന്ത്രണ്ട് ബില്ല്യണ്‍ സ്വിസ്സ് ഫ്രാങ്ക് ചിലവിലാണ് ടണല്‍ നിര്‍മിച്ചിരിക്കുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആയുധ വ്യാപാരിയായ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധം: റോബര്‍ട്ട് വദ്രയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്