വാഷിംഗ് മെഷീന്‍ പണിമുടക്കി, ഉള്ളിലേക്ക് തലയിട്ടു നോക്കിയ യുവാവ് പുലിവാല് പിടിച്ചു!
വാഷിംഗ് മെഷീന്‍ പ്രവര്‍ത്തിക്കാതായതിനെ തുടര്‍ന്ന് മെഷീനിന്റെ ഉള്ളിലേക്ക് തലയിട്ടു നോക്കിയ യുവാവ് തല പുറത്തെടുക്കന്‍ കഴിയാതെ മണിക്കൂറുകളോളം അതില്‍ കുടുങ്ങി കിടന്നു
വാഷിംഗ് മെഷീന്‍ പ്രവര്‍ത്തിക്കാതായതിനെ തുടര്‍ന്ന് മെഷീനിന്റെ ഉള്ളിലേക്ക് തലയിട്ടു നോക്കിയ യുവാവ് തല പുറത്തെടുക്കന്‍ കഴിയാതെ മണിക്കൂറുകളോളം അതില്‍ കുടുങ്ങി കിടന്നു. ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്.
വാഷിംഗ് മെഷീനില്‍ എന്തോ കുടുങ്ങിയെന്ന സംശയത്താലാണ് യുവാവ് തലയിട്ടു നോക്കിയത്. വാഷിംഗ് മെഷീനിന്റെ സ്വിച്ച് ഓണ്‍ ചെയ്തിരുന്നില്ല. യുവാവിനൊപ്പം റൂമില്‍ കഴിയുന്നവര്‍ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്.
യുവാവിനെ രക്ഷപ്പെടുത്താനായി സുഹൃത്തുക്കള്‍ പരാമവധി ശ്രമിച്ചെങ്കിലും അതൊന്നും വിജയം കണ്ടില്ല. തുടര്‍ന്ന് അഗ്നിശമന സേന എത്തി വാഷിംഗ് മെഷീന്‍ വെട്ടിപ്പൊളിച്ചാണ് യുവാവിനെ രക്ഷിച്ചത്.