Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിദ്യാഭ്യാസം നിരസിച്ചു; പതിനാറുകാരി ഭര്‍ത്താവിനെ ചെയ്തത് ഇങ്ങനെ !

വിദ്യാഭ്യാസം നിരസിച്ച ഭര്‍ത്താവിനെ ആ പെണ്‍കുട്ടി ചെയതത് ഇങ്ങനെ !

വിദ്യാഭ്യാസം നിരസിച്ചു; പതിനാറുകാരി ഭര്‍ത്താവിനെ ചെയ്തത് ഇങ്ങനെ !
, ബുധന്‍, 21 ജൂണ്‍ 2017 (11:31 IST)
ഉയര്‍ന്ന വിദ്യാഭ്യാസം നേടുക എന്നത് പലപ്പോഴും പെൺകുട്ടിയുടെ വലിയ ആഗ്രഹമാണ്. എന്നാൽ ഇന്ത്യയിലെ പല സ്ഥലത്തും ഇന്നും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമ്മർദത്തിന് വഴങ്ങി സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും മനസിൽ ഒതുക്കി ജീവിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇവര്‍ക്ക്. ഇതിന് ഒരു ഉദാഹരണമാണ് പശ്ചിമ ബംഗാളിലെ മന്ദിർ ബസാർ സ്വദേശിയാ മംബി ഖാതൂൺ എന്ന പതിനാറുകാരി നേരിട്ടത്.
 
വിവാഹശേഷം തുടർപഠനം അനുവദിക്കാത്തതിന് തുടർന്ന് മംബി ഭർത്താവുമായി പിരിയാൻ തീരുമാനിക്കുകയായിരുന്നു. മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി 2015ലാണ് ഇവര്‍ വിവാഹം കഴിക്കുന്നത്. അന്ന് ഒമ്പതാം ക്ലാസിലായിരുന്ന മംബിക്ക് ഭര്‍ത്താവിന്റെ വീട്ടുകാര്‍ തുടര്‍ വിദ്യാഭ്യാസം അനുവദിച്ചിരുന്നു.  എന്നാല്‍ പത്താം ക്ലാസ് കഴിഞ്ഞതോടെ ഭര്‍ത്താവിന്റെ വീട്ടുകാരുടെ സ്വഭാവം മാറി. 
 
അവര്‍ വിദ്യാഭ്യാസത്തിന് എതിരായി. അതോടെ പെൺകുട്ടി സ്വന്തം വീട്ടിലെത്തി തുടർപഠനം ആരംഭിച്ചു. മംബി പഠനം തുടരുന്ന കാര്യം അറിഞ്ഞതോടെ ഭർത്താവും പെൺകുട്ടിയുടെ വീട്ടിലെത്തി പഠനം നിർത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പഠനം തുടരാൻ തന്നെയായിരുന്നു മംബിയുടെ തീരുമാനം. അച്ഛനും അമ്മയും അവൾക്ക് പിന്തുണ നൽകുകയും ചെയ്തു. തുടർന്ന് മംബി ഭർത്താവിനെ മൊഴിചൊല്ലുകയായിരുന്നു. മകളുടെ താത്പര്യം മനസിലാക്കാതെ അവളെ വിവാഹം കഴിപ്പിച്ചത് തെറ്റായിപ്പോയെന്നാണ് മംബിയുടെ മാതാപിതാക്കൾ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗംഗേശാനന്ദയ്‌ക്കു മുമ്പില്‍ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു; മാതാവിനൊപ്പമുള്ള കൂടിക്കാഴ്‌ച 15 മീനിറ്റ് നീണ്ടുനിന്നു - നടന്നത് നാടകീയ രംഗങ്ങള്‍