Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിരോധം മറന്ന് ട്രംപ്; ഉത്തര കൊറിയന്‍ ഏകാധിപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാര്‍

ഉത്തര കൊറിയന്‍ ഏകാധിപതിയുമായുള്ള കൂടിക്കാഴ്ചയെ ഒരു ബഹുമതിയായി കാണും: ട്രംപ്

വിരോധം മറന്ന് ട്രംപ്; ഉത്തര കൊറിയന്‍ ഏകാധിപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാര്‍
വാഷ്ങ്ടൻ , ചൊവ്വ, 2 മെയ് 2017 (10:54 IST)
അനുകൂലമായ സാഹചര്യം ഉണ്ടായല്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് ഒരുക്കമാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പായി ഉത്തര കൊറിയ കൂറെ നിബന്ധനകള്‍ പാലിക്കേണ്ടിവരുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. 
 
താന്‍ കിങ് ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയെ ഒരു ബഹുമതിയായി കാണുമെന്ന് ബ്ലൂംബെർഗ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. കിങ് ജോങ് ഉന്നുമായുള്ള  കൂടിക്കാഴ്ച നടത്തുന്നത് നല്ലതാണെങ്കിൽ ഉറപ്പായും താന്‍ അത് ചെയുമെന്നും അദ്ദേഹം പറഞ്ഞു.
 
അതേസമയം ഇത്തരമൊരു കൂടിക്കാഴ്ച യാഥാർഥ്യമാകണമെങ്കിൽ ഒട്ടേറെ കടമ്പകൾ കടക്കേണ്ടതുണ്ടെന്ന് വൈറ്റ്ഹൗസ് വക്താവ് ഷോണ്‍ സ്പൈസര്‍ പറഞ്ഞു. സാഹചര്യം ഒത്തുവന്നാല്‍ കൂടിക്കാഴ്ചയ്ക്ക് ഒരുക്കമാണെന്ന് പ്രസിഡന്റ് പറയുമ്പോൾ നിലവില്‍ സാഹചര്യം അനുകൂലമല്ലെന്ന് ഷോണ്‍ സ്പൈസര്‍ സ്പൈസർ ചൂണ്ടിക്കാട്ടി.
 
കിം ജോങ് ഉൻ ‘മിടുക്കനായ’ വ്യക്തിയാണെന്നും. ചെറിയ പ്രായത്തിലാണ് അദ്ദേഹം അധികാരത്തില്‍ എത്തിയതെന്നും  ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇനി ഒരു മിസൈൽ പരീക്ഷണം നടത്തിയാല്‍ ആ വാര്‍ത്ത ശുഭകരമായ ഒന്നാകില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗൂഗിളും ഫേസ്ബുക്കും സൈബര്‍ തട്ടിപ്പിനിരയായി; നഷ്ടമായ തുക അറിഞ്ഞാല്‍ ആരുമൊന്ന് അമ്പരക്കും!