വിവാഹ അഭ്യര്‍ത്ഥന നിരസിച്ച കാരണത്തിന് യുവതിയെ ജീവനോടെ കത്തിച്ചു; ആക്രമണം നടത്തിയത് സ്കൂള്‍ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍

വിവാഹാഭ്യര്‍ത്ഥന നിരസിച്ചെന്ന കാരണത്തിന് പാകിസ്താനില്‍ യുവതിയെ ജീവനോടെ കത്തിച്ചു. വടക്ക് കിഴക്കന്‍ പാകിസ്താനിലാണ് സംഭവം.

Webdunia
ബുധന്‍, 1 ജൂണ്‍ 2016 (16:08 IST)
വിവാഹാഭ്യര്‍ത്ഥന നിരസിച്ചെന്ന കാരണത്തിന് പാകിസ്താനില്‍ യുവതിയെ ജീവനോടെ കത്തിച്ചു. വടക്ക് കിഴക്കന്‍ പാകിസ്താനിലാണ് സംഭവം. യുവതിയുടെ മുന്‍ സഹപ്രവര്‍ത്തകന്റെ മകന്റെ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനാണ് കൊലപാതകം നടത്തിയത്. മരിയ സദാഖ് എന്ന പത്തൊമ്പത്കാരിയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
 
വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് പിന്നാലെ യുവതിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് പിടിച്ചുകൊണ്ടുപോയി ക്രൂരമായി ഉപദ്രവിച്ച ശേഷം തീ കൊളുത്തി കൊല്ലുകയായിരുന്നു. ഗുരുതര പരുക്കുകളോടെ യുവതിയെ ഇസ്ലാമാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇസ്ലാമാബാദിലെ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്നു  മരിയ. 
 
അതേസമയം, മരിയ ജോലി ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. പ്രിന്‍സിപ്പല്‍ അടക്കം നാല് പേരാണ് തന്നെ അക്രമിച്ചതെന്ന് യുവതി മരിക്കുന്നതിന് മുന്‍പ് മൊഴി നല്‍കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ മോഷക്കേസ്: അന്വേഷണം ഇഡിക്ക്, മൂന്ന് പ്രതികളുടെ ജാമ്യം തള്ളി

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

ഭീതി ഒഴിഞ്ഞു: വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനത്തിലേക്ക് കയറി

മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിക്കാന്‍ സാധ്യത; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഡല്‍ഹി വിമാനത്താവളം

അടുത്ത ലേഖനം
Show comments