Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൌദിയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് മരണം

സൌദി അറേബ്യയിലെ ഖുന്‍ഫുദയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ജിദ്ദ
ജിദ്ദ , ബുധന്‍, 15 ജൂണ്‍ 2016 (17:37 IST)
സൌദി അറേബ്യയിലെ ഖുന്‍ഫുദയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ജിദ്ദ-ജീസാന്‍ റോഡില്‍ 340 കിലോമീറ്റര്‍ അകലെ ഖുന്‍ഫുദയില്‍ ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. 
 
സൌദി പൗരന്‍ സഞ്ചരിച്ചിരുന്ന കാര്‍ ടയര്‍പൊട്ടി നിയന്ത്രണം വിട്ട മലയാളികള്‍ സഞ്ചരിച്ചിരുന്ന കാറിലിടിച്ചാണ് അപകടം നടന്നത്. മലപ്പുറം പെരിന്തല്‍മണ്ണ തേക്കിന്‍കാട് സ്വദേശി കിളിയമണ്ണില്‍ സുബൈര്‍ മൗലവി (67), കടലുണ്ടി ചാലിയം നരിക്കുത്ത് ഗഫൂര്‍ മൗലവിയുടെ മകന്‍ അഫ്സല്‍ എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍‍.
 
രണ്ടു കാറുകളിലുമായി ഉണ്ടായിരുന്ന മൂന്നുപേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. എന്നാല്‍ സൗദി പൗരന്റെ കാറിലുണ്ടായിരുന്ന കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു. സൌദിയിലെ മൊബൈല്‍ ഷോപ്പില്‍ ജീവനക്കാരായിരുന്നു മരിച്ച സുബൈറും അഫ്സലും. മൂവരുടേയും മൃതദേഹങ്ങള്‍ ഖുന്‍ഫുദ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രതിദിനം തിരുപ്പതി ക്ഷേത്രത്തില്‍ ലഭിക്കുന്നത് ഒരു ടണ്‍ തലമുടി; അത് വിറ്റതിലൂടെ ലഭിച്ചതോ 5.7 കോടി രൂപ!