Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൗദിയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം

Mecca Masjid
റിയാദ് , തിങ്കള്‍, 26 ജൂണ്‍ 2017 (09:47 IST)
സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് മലയാളികള്‍ മരിച്ചു. തൃശ്ശൂര്‍ വെള്ളിക്കുളങ്ങര്‍ സ്വദേശികളായ കറുപ്പന്‍ വീട്ടില്‍ അഷ്‌റഫ്, ഭാര്യ റസിയ, മകന്‍ ഹഫ്‌നാസ് അഷ്‌റഫ് എന്നിവരാണ് മരിച്ചത്. മക്കയില്‍ ഉംറയും പെരുന്നാള്‍ നിസ്‌കാരവും കഴിഞ്ഞ് മദീനയിലേക്ക് പോകുന്നതിനിടെ മക്ക-മദീന ഹൈവേയിലെ ഖുലൈസില്‍ വെച്ചാണ് അപകടം നടന്നത്.
 
അഞ്ച് പേരായിരുന്നു അപകടത്തില്‍ പെട്ടത്. ദമ്പതികളുടെ രണ്ട് മക്കള്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. ദമാമിലെ ടാക്‌സി ഡ്രൈവറാണ് മരിച്ച അഷ്‌റഫ്. സന്ദര്‍ശകവിസയിലെത്തിയതായിരുന്നു ഭാര്യയും മക്കളും. നാല് ദിവസം മുമ്പാണ് ഇവര്‍ മക്കയിലെത്തിയത്. മൃതദേഹങ്ങള്‍ ഖുലൈസ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിന്റെ പരാതിയില്‍ അറസ്റ്റ്; പള്‍സര്‍ സുനി പറഞ്ഞിട്ടാണ് പണം ആവശ്യപ്പെട്ടതെന്ന് വിഷ്ണുവിന്റെ മൊഴി