Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലിയെ വേദനിപ്പിച്ചാല്‍ ഇന്ത്യയില്‍ നില്‍ക്കാനാകുമോ; ഓസ്‌ട്രേലിയന്‍ താരത്തിന്റെ ക്ഷമാപണം വൈറലാകുന്നു

കോഹ്‌ലിയെ വേദനിപ്പിച്ചാല്‍ ഇന്ത്യയില്‍ നില്‍ക്കാനാകുമോ; ഓസ്‌ട്രേലിയന്‍ താരം ഒടുവില്‍ ക്ഷമാപണം നടത്തി

Webdunia
വ്യാഴം, 30 മാര്‍ച്ച് 2017 (16:56 IST)
ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ (ഐപിഎല്‍) ക​ളി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഇ​ന്ത്യ​ൻ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി ഓസ്‌ട്രേലിയക്കെതിരായ നാ​ലാം ടെ​സ്റ്റ് ഒ​ഴി​വാ​ക്കി​യ​തെന്ന പ്രസ്‌താവനയില്‍ ക്ഷമാപണം നടത്തി മുന്‍ ഓസീസ് താരവും ഗുജറാത്ത് ലയണ്‍സ് കോച്ചുമായ ബ്രാഡ് ഹോഡ്ജ്.

ആരോപണത്തില്‍ ഇന്ത്യന്‍ ആരാധകരോടും ടീം ഇന്ത്യയോടും ക്ഷമ ചോദിച്ച് ട്വിറ്ററിലാണ് ഹോഡ്ജ് രംഗത്തെത്തിയത്.

ആരേയും വിമര്‍ശിക്കാനോ അപമാനിക്കാനോ ആയിരുന്നില്ല തന്റെ വാക്കുകളെന്ന് ക്ഷമാപണ കുറിപ്പില്‍ ഹോഡ്ജ് എഴുതി. പ്രൊഫഷണല്‍ കായിക താരമെന്ന നിലയില്‍ സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കാന്‍ ഇറങ്ങുന്നതിന്റെ വില എനിക്കറിയാം. ഒരു കായിക താരത്തിന് ചോദിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ ആദരമാണിത്. ഏവര്‍ക്കും പ്രചോദനം നല്‍കുന്ന നേതാവായ കോഹ്‌ലിയോട് തനിക്ക് യാതൊരു വിരോധവുമില്ലെന്നും മുന്‍ ഓസീസ് താരം വ്യക്തമാക്കി.

ഐ​പി​എ​ല്ലി​നു​വേ​ണ്ടി​യാ​ണ് കോ​ഹ്‌​ലി അവസാന​ ടെ​സ്റ്റ് ഒ​ഴി​വാ​ക്കി​യതെങ്കില്‍ അ​ത് വ​ള​രെ ത​രം​താ​ണ ന​ട​പ​ടി​യാണെന്നാണ് ഹോഡ്ജ് നേരത്തെ പറഞ്ഞിരുന്നത്.

കളിക്കാരന്‍ എന്ന നിലയില്‍ കോഹ്‌ലിക്കു പരുക്കേറ്റിരിക്കാം എന്നു ഞാന്‍ കരുതുന്നു. എന്നാല്‍ ഐപിഎല്ലില്‍ ബാം​ഗ​ളൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌സ് താരമായ അദ്ദേഹത്തിന് ഗു​ജ​റാ​ത്ത് ല​യ​ണ്‍​സുമായി കളിക്കേണ്ടതുണ്ട്. അന്ന് കളിക്കാന്‍ വേണ്ടിയായിരിക്കും കോഹ്‌ലി അവസാന ടെസ്‌റ്റ് ഒഴിവാക്കിയതെന്നും ഹോഡ്‌ജ് വ്യക്തമാക്കിയിരുന്നു.

പ്രസ്‌താവന വിവാദമായതോടെ ഇന്ത്യന്‍ താരങ്ങളായി ആര്‍ അശ്വിനും ഗൌതം ഹോഡ്‌ജിനെതിരെ രംഗത്തെത്തിയിരുന്നു. കൂടാതെ ഐ പി എല്‍ മത്സരങ്ങള്‍ക്കിടെ ഇന്ത്യന്‍ ആരാധകരില്‍ നിന്ന് തിരിച്ചടിയുണ്ടാകുമോ എന്ന ഭയവും രൂക്ഷമായതിനാലാണ് അദ്ദേഹം നിലപാടില്‍ മാറ്റം വരുത്തിയത്.

ഐ​പി​എ​ലി​ൽ ഗു​ജ​റാ​ത്ത് ല​യ​ണ്‍​സ് പ​രി​ശീ​ല​ക​നാ​ണ് ഹോ​ഡ്ജ്. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേ​വി​ഡ് വാ​ർ​ണ​ർ ന​യി​ക്കു​ന്ന സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നോ​ടാ​ണ് കോ​ഹ്‌​ലി​ ന​യി​ക്കു​ന്ന ബാം​ഗ​ളൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​ന്‍റെ ആ​ദ്യ മ​ത്സ​രം.

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

WTC Final Qualification: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്ക് വേണ്ടത്?

23.75 കോടി മുടക്കി ടീമിലെത്തിച്ച വെങ്കിടേഷ് അയ്യരുമല്ല, കൊൽക്കത്തയുടെ നായകനാകുന്നത് സർപ്രൈസ് താരം!

Rohit Sharma: ഓപ്പണിങ്ങിനു രാഹുല്‍ തന്നെയാണ് നല്ലത്, രോഹിത് താഴേക്ക് ഇറങ്ങട്ടെ; വെറുതെ പറയുന്നതല്ല !

കടിച്ച പാമ്പിനെ കൊണ്ട് വിഷം എടുപ്പിക്കുന്നത് കണ്ടിട്ടുണ്ടോ? എങ്കിൽ അത് മുംബൈയ്ക്ക് നന്നായി അറിയാം, പറഞ്ഞത് വിഴുങ്ങി യൂ ടേൺ അടിച്ച് ഹാർദ്ദിക്

കയ്യിൽ 13 മാത്രം ഉണ്ടായിട്ടും എനിക്ക് വേണ്ടി 9 കോടി വരെ വിളിച്ചില്ലെ, സിഎസ്കെയ്ക്ക് നന്ദി പറഞ്ഞ് ദീപക് ചാഹർ

അടുത്ത ലേഖനം
Show comments