എല്ലാവര്‍ക്കും പരുക്കല്ലേ ? ഇനി കോച്ചിനെ കളിപ്പിച്ചോളൂ; ഡി വില്ലിയേഴ്‌സിനെ പരിഹസിച്ച് മക്കല്ലം
എബി ഡി വില്ലിയേഴ്‌സിനെ പരിഹസിച്ച് ബ്രണ്ടന്‍ മക്കുല്ലം
റോയല്‍ ചാലഞ്ചേഴ്‌സിന്റെ പരുക്കിനെ പരിഹസിച്ച് മുന്‍ ന്യൂസിലന്റ് താരം ബ്രണ്ടന്‍ മക്കല്ലം രംഗത്ത്. ന്യൂസിലന്റില്‍ തന്റെ മുന്‍സഹതാരവും റോയല്‍ ചാലഞ്ചേഴ്‌സിന്റെ നിലവിലെ കോച്ചുമായ ഡാനിയല്‍ വെറ്റോറിയെക്കൂടി മത്സരത്തില്‍ ഉള്‍പ്പെടുത്താമായിരുന്നുവെന്നാണ് ഗുജറാത്ത് ലയണ്‍സിന്റെ താരംകൂടിയായ മക്കല്ലം പരിഹസിച്ചത്. ഡല്‍ഹിക്കുവേണ്ടിയും ബെംഗളുരുവിനു വേണ്ടിയും നേരത്തെ ഐപിഎല്ലില്‍ കളിച്ച താരം കൂടിയാണ് വെറ്റോറി.
തനിക്ക് പരിക്കേറ്റെന്നും ആദ്യ മത്സരത്തില്‍ പുറത്തിരിക്കേണ്ടിവന്നത് തന്നെ നിരാശപ്പെടുത്തിയെന്നുംകാട്ടിയാണ് ഡി വില്ലിയേഴ്‌സ് ട്വീറ്റ് ചെയ്തത്. ഇതിനുള്ള മറുപടിയുമായാണ് മക്കല്ലമെത്തിയത്. ഡി വില്ലിയേഴ്‌സിനെ കൂടാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും കെ എല്‍ രാഹുല്‍, സര്‍ഫ്രാസ് ഖാന്‍ എന്നിവര്‍ക്കുമെല്ലാം ഐപിഎല്ലിലെ മത്സരങ്ങള്‍ നഷ്ടപ്പെടാനാണ് സാധ്യത.