കുട്ടിക്രിക്കറ്റിലെ എല്ലാ റെക്കോര്‍ഡുകളും വഴിമാറുന്നു; ക്രിസ്ഗെയിലിനു മുന്നില്‍ !
ട്വന്‍റി20യിലെ 7 ബാറ്റിംഗ് റെക്കോഡുകള്‍ ഗെയിലിന് സ്വന്തം
Publish Date: Wed, 19 Apr 2017 (10:12 IST)
Updated Date: Wed, 19 Apr 2017 (10:16 IST)
ട്വന്‍റി20 ക്രിക്കറ്റില്‍ 10,000 ക്ലബിൽ കടക്കുന്ന ലോകത്തെ ആദ്യതാരമെന്ന ബഹുമതി ക്രിസ്ഗെയിലിനു സ്വന്തം. റോയൽ ചലഞ്ചേഴ്സ് താരമായ ഗെയ്ൽ ഗുജറാത്ത് ലയൺസിനെതിരെയാണ് ഈ റെക്കോർഡ് സ്വന്തമാക്കിയത്.
ഐപിഎലിന്റെ ഈ സീസണിന്റെ തുടക്കത്തിൽ നിറം മങ്ങിയ ഗെയ്ൽ ഗുജറാത്ത് ലയൺസിനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഓപ്പണറായെത്തിയ ഏഴു സിക്സും അഞ്ചു ഫോറുമുള്‍പ്പെടെ ഗെയ്ൽ 38 പന്തിൽ 77 റൺസ് അടിച്ചുകൂട്ടിയാണ് പുറത്തായത്.
കുട്ടിക്രിക്കറ്റിലെ ഒട്ടുമിക്ക എല്ലാ റിക്കാർഡുകളും ഗെയ്‌ലിന്‍റെ പേരിലാണുള്ളത്. ഏറ്റവും കൂടുതൽ സെഞ്ചുറി (18), അർധസെഞ്ചുറി (60), ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ (175*), വേഗതയേറിയ അർധസെഞ്ചുറി (12 പന്തിൽ), ഏറ്റവും കൂടുതൽ സിക്സുകൾ (736), ഏറ്റവും കൂടുതൽ ഫോർ (764) എന്നിവയെല്ലാം ഗെയിലിന്റെ പേരിലാണുള്ളത്.