Select Your Language

Notifications

webdunia
webdunia
webdunia
webdunia

മക്കല്ലം പറഞ്ഞതു കേട്ട് സഞ്ജു ഞെട്ടിക്കാണും; ഇതിലും വലിയ ബഹുമതി സ്വപ്‌നങ്ങളില്‍ മാത്രം

ഒരു മലയാളി താരത്തിന് ഇതില്‍ കൂടുതലെന്തുവേണം; മക്കല്ലം സഞ്ജുവിനെക്കുറിച്ച് പറഞ്ഞത് കേട്ടാല്‍ ഞെട്ടും

Brendon McCullum
ഐപിഎല്ലില്‍ പൂനെക്കെതിരെ തകര്‍പ്പന്‍ സെഞ്ചുറി സ്വന്തമാക്കിയ മലയാളി താരം സഞ്ജു സാംസണെ പ്രശംസ കൊണ്ട് മൂടി മുതിര്‍ന്ന താരങ്ങള്‍ രംഗത്ത്.

സഞ്ജു കഴിവുള്ള താരമാണ്, അദ്ദേഹത്തിന്റെ ബാറ്റിംഗ് കാണാന്‍ ഭംഗിയുണ്ടെന്ന് മുന്‍ ന്യൂസിലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലം ട്വിറ്ററിലൂടെ വ്യക്തമാക്കിയപ്പോള്‍ സഞ്ജുവിന്റെ ബാറ്റിംഗിനെ മഹേള ജയവര്‍ധനയുടെ ശൈലിയോടാണ് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസക്കര്‍ ഉപമിച്ചത്.

ഇത് സഞ്ജുവിന്റെ വര്‍ഷമാണെന്നും ഈ സെഞ്ചുറി അവന്റെ കരിയറില്‍ വഴിത്തിരിവാകുമെന്ന് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ വ്യക്തമാക്കി.

പൂനെക്കെതിരെ 62 പന്തില്‍ നിന്നായിരുന്നു സഞ്ജുവിന്റെ ഐപിഎല്‍ കരിയറിലെ ആദ്യ സെഞ്ചുറി. ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ഇതോടെ സഞ്ജു സ്വന്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാല് പന്തില്‍ 92 റണ്‍സ്; ബംഗ്ലാ താരം എറിഞ്ഞത് 65 വൈഡും 15 നോ ബോളും - പിച്ചില്‍ നാണക്കേടിന്റെ പുത്തന്‍ റെക്കോര്‍ഡ് പിറന്നു