Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതാ‍ണ് എല്ലാത്തിനും കാ‍രണം, ഈ അവസ്ഥയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ല; കലിപ്പ് തീരാതെ കോഹ്‌ലി

സംപൂജ്യനായി മടക്കം; കലിപ്പ് തീരാതെ കോഹ്‌ലി

അതാ‍ണ് എല്ലാത്തിനും കാ‍രണം, ഈ അവസ്ഥയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ല; കലിപ്പ് തീരാതെ കോഹ്‌ലി
കൊല്‍ക്കത്ത , തിങ്കള്‍, 24 ഏപ്രില്‍ 2017 (18:22 IST)
ആർസിബി നായകന്‍ വിരാട് കോഹ്‌ലിയുടെ രോഷം അടങ്ങുന്നില്ല. ഈഡൻ ഗാർഡനിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സംപൂജ്യനായി മടങ്ങിയതിന് ശേഷമാണ് നായകന്‍ ഇത്തരത്തില്‍ രോഷാകുലനാകുന്നത്. സ്റ്റേഡിയത്തില്‍ സ്ഥാപിച്ച സൈഡ് സ്ക്രീനിന് വലിപ്പം കുറഞ്ഞതിനാൽ പന്ത്കാണാനാകാതെ പോയതാണ് തന്റെ പുറത്താകലിന് കാരണമെന്ന് ആരോപിച്ചാണ് കോഹ്‌ലിയുടെ രോഷം. 
 
നഥാൻ കോൾട്ടർനൈൽ എറിഞ്ഞ വൈഡ് ബോളിൽ ബാറ്റുവച്ച കോഹ്‌ലി സ്ലിപ്പിൽ മനീഷ് പാണ്ഡ്യക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്. നേരിട്ട ആദ്യ പന്തില്‍തന്നെയായിരുന്നു കോഹ്‌ലിയുടെ മടക്കം. കടുത്ത രോഷത്തോടെ ക്രീസ് വിട്ട കോഹ്‌ലി ഗാലറിയിൽ എത്തിയ ഉടൻതന്നെ അമ്പയറെ വിളിച്ച് പരാതിപ്പെടുകയായിരുന്നു. സൈഡ് സ്ക്രീനിലേക്ക് കൈ ചൂണ്ടി അമ്പയറോട് കയർക്കുന്ന കോഹ്‌ലിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിലും ചർച്ചയായി. 
 
ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ സ്കോറിനാണ് റോയൽ ചലഞ്ചേഴ്സ് പുറത്തായത്. 82 റണ്‍സിന്‍റെ തോൽവിയാണ് അവര്‍ കൊല്‍ക്കത്തയോട് വഴങ്ങിയത്. കൊൽക്കത്ത ഉയര്‍ത്തിയ 132 റണ്‍സ് ലക്ഷ്യം പിന്തുടർന്ന ബംഗളൂരു 9.4 ഓവറിൽ 49 റണ്‍സിന് ഓൾഔട്ടാകുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും താന്‍ തയ്യാറല്ലെന്ന് ഭുവി... പൂര്‍ണ പിന്തുണയുമായി ആ സൂപ്പര്‍ താരം !