Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ട് മണിക്ക് ഗെയില്‍ ബാറ്റ് ചെയ്‌താല്‍ എന്തു സംഭവിക്കും ?; ഗംഭീറിന്റെ വാക്കുകള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു!

കോഹ്‌ലിയുമല്ല, ഡിവില്ലിയേഴ്‌സുമല്ല; ആരാധകന്‍ പറഞ്ഞ വാക്കുക്കള്‍ കേട്ട് ഗെയില്‍ ഞെട്ടി

Gautam Gambhir
കൊല്‍ക്കത്ത , ശനി, 22 ഏപ്രില്‍ 2017 (13:54 IST)
ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ സൂപ്പര്‍ താരമാണ് വെസ്‌റ്റ് ഇന്‍ഡീസ് താരം ക്രിസ്‌ ഗെയില്‍. ബോളര്‍മാരെ ഭയമില്ലാതെ കടന്നാക്രമിക്കുന്ന ശൈലിയുടെ ഉടമയായ ഗെയിലിന് വന്‍ ആരാധകവൃന്തമാണുള്ളത്. എന്നാല്‍, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്‌റ്റന്‍ ഗൗതം ഗംഭീറും ആ കൂട്ടത്തിലുള്ള ഒരാളാണ്.

തനിക്ക് ഗെയിലിനോട് വന്‍ ആരാധനയാണെന്നാണ് ഗംഭീര്‍ പറയുന്നത്. അദ്ദേഹം ട്വന്റി- 20യില്‍ പതിനായിരം റണ്‍സ് തികച്ചതില്‍ ആരും അത്ഭുതപ്പെടേണ്ടതില്ല. സിക്‌സ്, സിക്‌സ്, സിക്‌സ് എന്നതാണ് ഗെയിലിന്റെ ഫോര്‍മുല. ദൃഢനിശ്ചയമാണ് വിന്‍ഡീസ് താരത്തിന്റെ കരുത്തെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ഗെയിലിന്റെ ബാറ്റിംഗ് കാണാന്‍ കൊതിയുള്ള വ്യക്തിയാണ് ഞാന്‍. രാത്രി ഒരു മണിക്ക് ശേഷം അദ്ദേഹത്തിന് പബ്ബില്‍ കമ്പനി കൊടുക്കാന്‍ എനിക്ക് കഴിയില്ല. പക്ഷേ, പുലര്‍ച്ചെ രണ്ടു മണിക്ക് അദ്ദേഹത്തിന്റെ കളിയുണ്ടെങ്കില്‍ ആ ബാറ്റിംഗ് കാണാന്‍ ഞാനാകും ആദ്യം ടിവി ഓണാക്കുകയെന്നും ഗംഭീര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെയ്‌മറിന്റെ കഷ്‌ടകാലമെന്നാല്ലാതെ എന്തുപറയാന്‍; ആ വിധി തീര്‍പ്പാക്കാന്‍ ബാഴ്‌സലോണ കോടതി കയറുന്നു!