Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെടിക്കെട്ട് അത്യാവശ്യമാണ്, കിടിലന്‍ ‘ബോംബു’മായി ആര്‍സിബി - കോഹ്‌ലി രണ്ടും കല്‍പ്പിച്ച്!

ആര്‍സിബി പുതിയ വെടിക്കെട്ട് താരത്തെ കളത്തിലിറക്കുന്നു; കോഹ്‌ലി രണ്ടും കല്‍പ്പിച്ച്!

RCB
ഐപിഎല്‍ പത്താം സീസണില്‍ തിരിച്ചടി നേരിടുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പുതിയ മാറ്റവുമായി രംഗത്ത്. പരുക്കിനെത്തുടര്‍ന്ന് വിട്ടു നില്‍ക്കുന്ന വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ സര്‍ഫറാസ് ഖാന് പകരം ഹര്‍പ്രീത് സിംഗിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് വിരാട് കോഹ്‌ലി.

നേരത്ത ഐപിഎല്ലില്‍ പൂണെ വാരിയേഴ്‌സിന്റെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റേയും താരമായിരുന്നു ഹര്‍പ്രീത് സിംഗ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതാണ് ഹര്‍പ്രീതിന് നേട്ടമായത. നിര്‍ഭാഗ്യം കൊണ്ടാണ് അദ്ദേഹത്തിന് ഇത്തവണത്തെ ഐപിഎല്ലില്‍ കളിക്കാന്‍ സാധിക്കാതിരുന്നത്.

ഹര്‍പ്രീത് മദ്യപിച്ച് വാഹനമോടിച്ചെന്ന തെറ്റായ വാര്‍ത്ത മാധ്യമങ്ങളില്‍ പ്രചരിച്ചതാണ് ഐപിഎല്ലില്‍ അദ്ദേഹത്തെ ആരും ലേലത്തില്‍ എടുക്കാതിരിക്കാനുള്ള കാരണം. പിന്നീടാണ് സംഭവത്തിലെ സത്യാവസ്ഥ പുറത്തുവന്നത്. മുന്‍ രഞ്ജി താരം ഹര്‍മീത് സിംഗാണ് മദ്യപിച്ച് വാഹനമോടിച്ച് ബഹളമുണ്ടാക്കിയതെന്ന് പിന്നീടാണ് വ്യക്തമായത്.

ഹര്‍പ്രീത് സിംഗ് വെടിക്കെട്ട് ബാറ്റിംഗിന്റെ പേരില്‍ ഏറെ പ്രശസ്‌തനാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാമ്പ്യന്‍‌സ് ട്രോഫി പടിവാതില്‍ക്കല്‍ നില്‍ക്കെ കോഹ്‌ലിയുടെ നെഞ്ച് തകര്‍ക്കുന്ന വാര്‍ത്ത പുറത്ത്