Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെടിക്കെട്ട് ബാറ്റിംഗിന്റെ രഹസ്യം എന്താണെന്ന് ഒടുവില്‍ ഡിവില്ലിയേഴ്‌സ് വെളിപ്പെടുത്തി

ഡിവില്ലിയേഴ്‌സ് ഒടുവില്‍ ആ രഹസ്യം വെളിപ്പെടുത്തി

വെടിക്കെട്ട് ബാറ്റിംഗിന്റെ രഹസ്യം എന്താണെന്ന് ഒടുവില്‍ ഡിവില്ലിയേഴ്‌സ് വെളിപ്പെടുത്തി
ഇന്‍‌ഡോര്‍ , ബുധന്‍, 12 ഏപ്രില്‍ 2017 (14:56 IST)
കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ബംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരം എബി ഡിവില്ലിയേഴ്‌സ് പുറത്തെടുത്ത ബാറ്റിംഗ് പ്രകടനം ആരാധകര്‍ക്ക് ഇതുവരെ മറക്കാന്‍ സാധിച്ചിട്ടില്ല. തന്റെ ഈ ഇന്നിംഗ്‌സിന്റെ രഹസ്യമെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ താരം.

മത്സരശേഷം മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്‌ജേക്കറോടാണ് ഡിവില്ലിയേഴ്‌സ് ഇക്കാര്യം പറഞ്ഞത്.

“ഭാര്യയുടെ പിന്തുണയാണ് ഈ മികച്ച ഇന്നിംഗ്‌സിന് കാരണം. ഗ്രൌണ്ടിലിറങ്ങുന്നതിന് മുമ്പ് തന്നെ ആശങ്കകള്‍ ധാരാളമായിരുന്നു. കളി തുടങ്ങുന്നതിന് മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ അവളെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. കുട്ടി ഉറങ്ങുകയാണെന്നും ഏറെ സംസാരിക്കാന്‍ പറ്റില്ലെന്നും പറഞ്ഞ് അവള്‍ തന്നെ ഫോണ്‍ കട്ട് ചെയ്‌തു. മിനിറ്റുകള്‍ക്ക് ശേഷം അവള്‍ എന്നെ വിളിച്ചു, ശാന്തമായിരിക്കാനും താന്‍ കൂടെയുണ്ടെന്നും എന്നോട് പറഞ്ഞു. ഇതോടെ എനിക്ക് ആത്മവിശ്വാസം ഏറി” - എന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.

പഞ്ചാബിനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് ഡിവില്ലിയേഴ്‌സ് പുറത്തെടുത്തത്. 46 പന്തില്‍ മൂന്ന് ഫോറും ഒന്‍പത് സിക്‌സും സഹിതം 89 റണ്‍സാണ് അദ്ദേഹം നേടിയത്. എന്നാല്‍, ജയം പഞ്ചാബിനൊപ്പമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദ്രാവിഡ് സർ കൂടെയുണ്ടായിരുന്നു, ഞങ്ങളിന്ന് നന്നായി കളിച്ചു; സഞ്ജു സാംസൺ