അവസാന ഓവറുകളിലെ മിന്നും ബൗളിംഗ്; ഡല്‍ഹിക്കെതിരെ ഹൈദരാബാദിന് ത്രസിപ്പിക്കുന്ന ജയം
ഡല്‍ഹിക്കെതിരെ ഹൈദരാബാദിന് 15 റണ്‍സ് ജയം
Publish Date: Thu, 20 Apr 2017 (09:52 IST)
Updated Date: Thu, 20 Apr 2017 (09:55 IST)
ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ ഹൈദരാബാദിന് 15 റണ്‍സ് ജയം. അവസാന ഓവറുകളിലെ മിന്നും ബൗളിംഗിൻറ പിൻബലത്തിലായിരുന്നു സൺറൈസേഴ്സ് ഹൈദരാബാദിന്റെ തകര്‍പ്പന്‍ ജയം. ഈ വിജയത്തോടെ ഹൈദരാബാദ് പോയിൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. സ്കോർ ഹൈദരാബാദ് നാല് വിക്കറ്റിന് 191. ഡെൽഹി അഞ്ച് വിക്കറ്റിന് 176.
ഡല്‍ഹിക്ക് വേണ്ടി ശേരയസ് അയ്യര്‍ അര്‍ധസെഞ്ച്വറി നേടി. സഞ്ജു സാംസണ്‍ 42 റണ്‍സെടുത്ത് പുറത്തായി. ഗോൾഡൻ ഡക്കായിപ്പോയി റിഷഭ് പന്ത് മാത്രമാണ് ഡൽഹി നിരയിൽ ബാറ്റിംഗിൽ പരാജയപ്പെട്ടത്. ഹൈദരാബാദിനായി കെയ്ന്‍ വില്ല്യംസണും ശിഖര്‍ധവാനും അര്‍ധ സെഞ്ച്വറി നേടി. ഡൽഹിക്ക് വേണ്ടി ഫാസ്റ്റ് ബൗളർ ക്രിസ് മോറിസ് 26 റൺസിന് നാല് വിക്കറ്റ് വീഴ്ത്തി.