IPL 10: വാര്‍ണര്‍ ചൂട് താങ്ങാന്‍ കൊല്‍ക്കത്തക്കായില്ല; ഹൈദരാബാദിനെതിരെ ദയനീയ തോല്‍‌വി

വാര്‍ണര്‍ ചൂടില്‍ കൊല്‍ക്കത്ത കരിഞ്ഞു

Webdunia
തിങ്കള്‍, 1 മെയ് 2017 (11:36 IST)
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് നാണംകെട്ട തോല്‍‌വി. ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവിലാണ് കൊല്‍ക്കത്തത്തയെ 48 റണ്‍സിന് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഹൈദരാബാദ് തരിപ്പണമാക്കിയത്. കേവലം 59 പന്തില്‍ 10 ബൗണ്ടറികളും എട്ടു സിക്‌സറും ഉള്‍പ്പെടെയാണ് വാര്‍ണര്‍ 126 റണ്‍സ് നേടിയത്.  
 
വാര്‍ണറിനെക്കൂടാതെ കെയ്ന്‍ വില്യംസണ്‍ (25 പന്തില്‍ 40), ശിഖര്‍ ധവാന്‍ (30 പന്തില്‍ 29) എന്നിവരും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 209 റണ്‍സായിരുന്നു ഹൈദരാബാദ് നേടിയത്. മറുപടി ബാറ്റിങ്ങ് ആരംഭിച്ച് കൊല്‍ക്കയെ ജയിപ്പിക്കണമെന്ന ആവേശം റോബിന്‍ ഉത്തപ്പയ്ക്കു മാത്രമേ ഉണ്ടായിരുന്നുള്ളൂ. 28 പന്തില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 53 റണ്‍സാണ് ഉത്തപ്പ നേടിയത്.  
 
ബാക്കിയുള്ളവരെല്ലാവരും വന്നതു പോലെ മടങ്ങുന്ന അവസ്ഥയാണുണ്ടായത്. മനീഷ് പാണ്ഡെ (39) മാത്രമാണ് 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം. ഏഴു വിക്കറ്റിന് 161 റണ്‍സോടെയാണ് കൊല്‍ക്കത്തയുടെ പോരാട്ടം അവസാനിച്ചത്. വിജയത്തോടെ 10 മല്‍സരങ്ങളില്‍ നിന്നു 13 പോയിറ്റുമായി ഹൈദരാബാദ് മൂന്നാംസ്ഥാനത്തേക്ക് കയറി. 14 പോയിന്റ് വീതം നേടി കൊല്‍ക്കത്തയും മുംബൈയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

വായിക്കുക

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

സഞ്ജു രാജസ്ഥാന്‍ വിട്ടത് ഗോള്‍ഡന്‍ ഡിസിഷന്‍, അല്ലെങ്കില്‍ വൈഭവിന്റെ നിഴലില്‍ ആയേനെ

UCL Semifinals :ചാമ്പ്യൻസ് ലീഗ് സെമി: ആഴ്സണൽ- അത്ലറ്റികോ മാഡ്രിഡ് ആദ്യപാദ പോരാട്ടം സമനിലയിൽ

ഒരോവറിൽ രണ്ട് ബീമറുകൾ എറിഞ്ഞിട്ടും കാർത്തിക് ത്യാഗിയെ വിലക്കിയില്ല, അമ്പയറുടെ തീരുമാനത്തിന് പിന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Suryakumar yadav: മുംബൈ ഇന്ത്യൻസ് കടുത്ത തീരുമാനത്തിലേക്ക്; സൂര്യകുമാർ യാദവിനെ ബെഞ്ചിലിരുത്തും !

ക്യാപ്റ്റനെ ടീമംഗങ്ങൾക്ക് വിശ്വാസമില്ല, ഡ്രസ്സിംഗ് റൂമിൽ ഹാർദ്ദിക് ഒറ്റപ്പെട്ടെന്ന് മനോജ് തിവാരി

Mumbai Indians: അങ്ങനെ അതിലൊരു തീരുമാനമായി; പ്രതീക്ഷ നഷ്ടപ്പെട്ട് മുംബൈ ഇന്ത്യൻസ്, പ്ലേ ഓഫ് കളിക്കില്ല?

കഴിവിനൊത്ത് കളിച്ചോ?, മുംബൈ സ്വയം കണ്ണാടിയിൽ നോക്കണം, വിമർശനവുമായി രവി ശാസ്ത്രി

ഗുജറാത്തിലെ പാണ്ഡ്യയല്ല മുംബൈയിലേത്, ബാറ്റിംഗിലും ബൗളിങ്ങിലും ക്യാപ്റ്റൻസിയിലും വട്ടപൂജ്യം, കണക്കുകൾ

അടുത്ത ലേഖനം
Show comments