ധോണി വിക്കറ്റിന് പിന്നില്‍ മാത്രം, സ്‌മിത്ത് എല്ലാം നിയന്ത്രിക്കും: എല്ലാ കണ്ണുകളും പൂനെ ടീമിലേക്ക്
ധോണിയും സ്‌മിത്തും ഏറ്റുമുട്ടുമോ ?; എല്ലാ കണ്ണുകളും പൂനെ ടീമിലേക്ക്
ഐപിഎല്‍ പുതിയ സീസണ്‍ ആരംഭിക്കുന്നതിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പൂനെ ടീം പേരും മാറ്റിയത് അന്ധവിശ്വാസം മൂലമാണോ എന്ന ചോദ്യം നില നില്‍ക്കുമ്പോഴും ഇത്തവണ ടീമിന്റെ പ്രകടനം എങ്ങനെയാകുമെന്ന ആശങ്കയിലാണ് ആരാധകര്‍.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ കീഴില്‍ കളിച്ച 4 മത്സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ മാത്രമാണ് പൂനെ ജയിച്ചത്. തുടര്‍ന്ന് ഓസ്ട്രേലിയന്‍ നായകന്‍ സ്‌റ്റീവ് സ്‌മിത്തിന് ടീമിന്റെ നായകസ്ഥാനം ടീം അധികൃതര്‍ ഏല്‍പ്പിച്ചു. ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ധോണിയെ നീക്കിയ നടപടി ടീമിനെ വിവാദത്തിലേക്ക് നയിക്കുകയും ചെയ്‌തു.
ഒത്തുകളി ആരോപണത്തെത്തുടര്‍ന്ന് രണ്ട് വര്‍ഷ വിലക്ക് നേരിട്ട ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ നായകനായിരുന്നു ധോണി. ചെന്നൈയ്ക്ക് പകരം രണ്ടുവര്‍ഷത്തേക്കായി ഐപിഎല്ലില്‍ എത്തിയ ടീമാണ് പൂനെ സൂപ്പര്‍ ജയന്റ്സ്. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് റൈസിംഗ് പൂനെ സൂപ്പർ ജയിന്റ്സ് എന്ന പേര് റൈസിംഗ് പൂനെ സൂപ്പർ ജയിന്റ് എന്നാക്കി അധികൃതര്‍ മാറ്റിയിരുന്നു.
പേര് മാറ്റത്തിന് പിന്നിൽ ഒരു അന്ധവിശ്വാസവുമില്ല. കഴിഞ്ഞ സീസണിൽ ടീമിൽ മൂന്നോ നാലോ സൂപ്പർ താരങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ടീമിലുള്ളവരെല്ലാം സൂപ്പർതാരങ്ങളാണെന്നും അതിനാലാണ് സൂപ്പർജയിന്റ് എന്ന് പേരുമാറ്റിയതെന്നും ടീം മാനേജ്മെന്റ് അറിയിച്ചു.