Select Your Language

Notifications

webdunia
webdunia
webdunia
webdunia

IPL 10: പിടി വിട്ട ക്യാച്ചും ഉന്നം തെറ്റിയ ത്രോയും പിന്നെ കേദറിന്റെ ‘കാലനായി’ കോഹ്ലിയും; ഒടുവില്‍ തകര്‍പ്പന്‍ സ്റ്റമ്പിങ്ങിലൂടെ വിക്കറ്റു പിഴുത് ധോണിയും - വീഡിയോ

കേദറിന്റെ ‘കാലനായി’ കോഹ്ലി

IPL 10: പിടി വിട്ട ക്യാച്ചും ഉന്നം തെറ്റിയ ത്രോയും പിന്നെ കേദറിന്റെ ‘കാലനായി’ കോഹ്ലിയും; ഒടുവില്‍ തകര്‍പ്പന്‍ സ്റ്റമ്പിങ്ങിലൂടെ വിക്കറ്റു പിഴുത് ധോണിയും - വീഡിയോ
പൂനെ , ഞായര്‍, 30 ഏപ്രില്‍ 2017 (16:28 IST)
ഈ ഐ.പി.എല്ലിന്റെ പത്താം സീസണില്‍ ഏറെക്കുറെ സമാന റെക്കോര്‍ഡുമായി നീങ്ങുന്ന രണ്ട് ടീമുകളാണ് റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും. അവര്‍ തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അരങ്ങേറിയ രസകരമായ സംഭവങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്‍. ബാംഗ്ലൂരുന്റെ താരം കേഥാര്‍ ജാദവിന്റെ വിക്കറ്റ് നഷ്ടപ്പെടുന്നതിടെയാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. 
 
ബാംഗ്ലൂരിന് ജയിക്കാന്‍ 75 പന്തില്‍ 114 റണ്‍സ് വേണ്ട സമയത്താണ് ഈ സംഭവം നടന്നത്. ആ സമയം മുന്‍നിര ബാറ്റ്‌സ്മാന്‍മാരായ കേദര്‍ ജാദവും വിരാട് കോഹ്ലിയുമാണ് ക്രീസിലുണ്ടായിരുന്നത്. ഫെര്‍ഗൂസനെ ഓഫ്സൈഡിലേക്ക് അടിച്ച കേദര്‍ ജാദവിനെ അജിന്‍കെ രഹാനെ കൈപ്പിടിയിലൊതുക്കാന്‍ ശ്രമിച്ചെങ്കിലും ക്യാച്ച് കൈവിട്ടു. വായുവില്‍ ചാടിയ രഹാനെ കൈയ് നിലത്ത് കുത്തി വീഴുകയും ചെയ്തു.
 
ഇതിനിടെ സിംഗിളിനായി വിളിച്ച കേഥാറിന് നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന വിരാട് കോഹ്‌ലി ക്രീസില്‍ നിന്നുമിറങ്ങി. എന്നാല്‍ അപ്പോഴേക്കും ഫീല്‍ഡര്‍ പന്ത് ബൗളറിന്റെ കയ്യിലേക്ക് എറിഞ്ഞു കൊടുത്തിരുന്നു. എന്നാല്‍ പന്ത് പിടിയിലൊതുക്കാന്‍ ബൗളര്‍ക്ക് കഴിഞ്ഞില്ല. അത് ഓവര്‍ ത്രോ ആയതോടെ കോഹ്ലി വീണ്ടും കേഥാറിനെ സിംഗിളിനു വിളിച്ചു. കേഥാര്‍ ക്രീസില്‍ നിന്നിറങ്ങുകയും ചെയ്തു.
 
എന്നാല്‍ അപ്പോഴേക്കും പന്ത് കയ്യിലൊതുക്കിയ ബൗളര്‍ കീപ്പര്‍ ധോണിയ്ക്ക് പന്തെറിഞ്ഞു കൊടുക്കുകയായിരുന്നു. പക്ഷെ ഇതിനോടകം തന്നെ കേഥാര്‍ ക്രീസ് വിടുകയും. കോഹ്‌ലി തിരികെ ക്രീസില്‍ കയറിയതോടെ കേഥാര്‍ എന്തു ചെയ്യണമെന്ന അവസ്ഥയിലായി. അതോടെ വളരെ അനായാസമായി ധോണി സ്റ്റമ്പ് ചെയ്യുകയും കേഥാര്‍ പുറത്താവുകയും ചെയ്തു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IPL 10: ധോണിയെ എഴുതിത്തള്ളുന്നത് ശുദ്ധമണ്ടത്തരം; മുന്നറിയിപ്പുമായി സൂപ്പര്‍ താരം