Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണിയോട് കളിച്ചാല്‍ ഇതായിരിക്കും ഫലം; മത്സരത്തിനിടെ മഹിയുടെ പരിഹാസമേറ്റുവാങ്ങി പീറ്റേഴ്‌സണ്‍ - വീഡിയോ കാണാം

കളിക്കിടെ പീറ്റേഴ്‌സണെ പൊളിച്ചടുക്കി ധോണി - വീഡിയോ കാണാം

Kevin Pietersen
പൂനെ , വെള്ളി, 7 ഏപ്രില്‍ 2017 (14:09 IST)
മുംബൈ ഇന്ത്യന്‍‌സിനെതിരായ മത്സരത്തില്‍ റൈസിംഗ് പൂനെ ജെയിന്റ് താരവും മുന്‍ ഇന്ത്യന്‍ നായകനുമായ മഹേന്ദ്ര സിംഗ് ധോണിയെ ട്രോളിയ മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സണ് ചുട്ട മറുപടി നല്‍കിയ മഹിയുടെ വീഡിയോ വൈറലാകുന്നു.

ഫസ്റ്റ് സ്ലിപ്പിലുണ്ടായിരുന്ന പൂനെ താരം മനോജ് തിവാരിയോട് കമന്ററി ബോക്‍സിലിരുന്ന പീറ്റേഴ്സൺ മൈക്രോഫോണിലൂടെ ഒരു ആവശ്യം ഉന്നയിച്ചതാണ് രസകരമായ മുഹൂര്‍ത്തത്തിന് വഴിവെച്ചത്. ധോണിയേക്കാളും നല്ല ഗോൾഫ് കളിക്കാരാനാണ് താനെന്ന് ധോണിയോട് പറയാനായിരുന്നു പീറ്റേഴ്സൺ ആവശ്യപ്പെട്ടത്. ദീപക് ചാഹറിന്റെ  തൊട്ടടുത്ത പന്ത് കഴിഞ്ഞ് തിവാരി ഇക്കാര്യം ധോണിയോട് പറഞ്ഞു.

തിവാരിയുടെ ഫോണിലൂടെ തന്നെ പീറ്റേഴ്‌സണ് ധോണി മറുപടി നല്‍കി. കെപി നിങ്ങളാണെന്റെ ആദ്യ ടെസ്‌റ്റ് വിക്കറ്റ് എന്ന് മഹി മറുപടി നല്‍കിയതോടെ പീറ്റേഴ്‌സണ്‍ പൊട്ടിച്ചിരിക്കുകയും ചെയ്‌തു.  

2011ൽ ലോർഡ്സിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ സഹീർഖാൻ പരുക്കേറ്റ് പിന്മാറിയതോടെ ബൗൾ ചെയ്യാൻ ധോണി നിർബന്ധിതനായിരുന്നു. അന്ന് ധോണിയുടെ പന്തിൽ പീറ്റേഴ്സനെ വിക്കറ്റ് കീപ്പറായിരുന്ന ദ്രാവിഡ് പിടിച്ച് പുറത്താക്കുകയും ചെയ്തു. ഇതാണ് ധോണിയുടെ അന്താരാഷ്ട്ര കരിയറിലെ ഏക വിക്കറ്റ്. പിന്നീടൊരിക്കലും ധോണി പന്തെറിഞ്ഞിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൈനയെ മറികടന്ന്, മാരിനെ തോൽപ്പിച്ച് ലോകത്തിന്റെ നെറുകയിൽ സിന്ധു!