Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുംബൈയെ രക്ഷിക്കാന്‍ സൂപ്പര്‍ ഹീറോ എത്തുന്നു; താരമെത്തുന്നത് റെക്കോര്‍ഡിട്ട ശേഷം!

മുംബൈയെ രക്ഷിക്കാന്‍ മിന്നും താരമെത്തുന്നു!

lasith malinga
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) ആദ്യം മത്സരം പരാജയപ്പെട്ട മുംബൈ ഇന്ത്യന്‍‌സിന് ആശ്വസകരമായ വാര്‍ത്ത. പേസ് ബോളിംഗിന്റെ കുന്തമുനയായ ശ്രീലങ്കന്‍ താരം ലിസിത് മലിംഗ മടങ്ങിവരുന്നതാണ് മുബൈ ആവേശം കൊള്ളിക്കുന്നത്.

ബംഗ്ലാദേശിനെതിരായ ട്വന്റി-20 മത്സരത്തില്‍ ഹാട്രിക് നേടാന്‍ മലിംഗയ്‌ക്ക് സാധിച്ചു. നാല് ഓവറില്‍ 34 റണ്‍സ് വഴങ്ങിയാണ് മലിംഗ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. മത്സരത്തില്‍ അദ്ദേഹം തിളങ്ങിയെങ്കിലും ജയം കടുവകള്‍ക്കൊപ്പമായിരുന്നു. ജയത്തോടെ ബംഗ്ലാദേശ് പരമ്പര 1-1ന് സമനിലയിലാക്കി.

മികച്ച പ്രകടനത്തോടെ ട്വന്റി-20യില്‍ ഹാട്രിക്ക് നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടവും മലിംഗ സ്വന്തമാക്കി. കൂടാതെ ഏകദിനത്തിലും ട്വന്റി-20യിലും ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കി.

ഐപിഎല്ലില്‍ ഇതുവരെ 98 മത്സരങ്ങള്‍ കളിച്ചിട്ടുളള താരം 17.8 ശരാശരിയില്‍ 143 വിക്കറ്റെടുത്തിട്ടുള്ള മലിംഗ തകര്‍പ്പന്‍ ഫോമിലാണ് എന്നതാണ് മുംബൈ ആരാധകരെ സന്തോഷിപ്പിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത്രത്തോളം നാണം കെട്ട് ധോണി ഈ ടീമില്‍ തുടരണോ ?; പൂനെ ടീം ഉടമ മഹിയെക്കുറിച്ച് നടത്തിയ പ്രസ്‌താവനയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ആരാധകര്‍ രംഗത്ത്