IPL 10: ആ നേട്ടം ഉത്തപ്പയ്ക്ക് അനുഗ്രഹമായാല്‍ സൂപ്പര്‍താരം പുറത്തേക്ക് ? നിരാശയില്‍ ആരാധകര്‍ !
ധോണിയുടെ റെക്കോര്‍ഡിനൊപ്പം റോബിന്‍ ഉത്തപ്പ
മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോര്‍ഡിനൊപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിക്കറ്റ് കീപ്പര്‍ റോബിന്‍ ഉത്തപ്പ. ഐപിഎല്ലില്‍ ഒരു മത്സരത്തില്‍ ഏറ്റവും അധികം സ്റ്റംമ്പിങ്ങെന്ന ധോണിയുടെ റെക്കോര്‍ഡിനൊപ്പമാണ് ഇപ്പോള്‍ ഉത്തപ്പ. ധോണിയുടെ തന്നെ ടീമായ പൂനെയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ മൂന്ന് താരങ്ങളെ സ്റ്റംമ്പിങ്ങിലൂടെ പുറത്താക്കിയാണ് ഉത്തപ്പ ധോണിയുടെ റെക്കോര്‍ഡിനൊപ്പമെത്തിയത്.
ഉത്തപ്പയുടെ സ്റ്റംമ്പിങ്ങില്‍ ഒന്ന് ധോണി തന്നെയായിരുന്നുവെന്നതും ഏറെ രസകരമായി. ഐപിഎല്ലില്‍ രണ്ട് തവണയാണ് ധോണി മൂന്ന് വീതം സ്റ്റംമ്പിങ്ങ് നടത്തിയിട്ടുള്ളത്. 2010ലും 2011ലുമായിരുന്നു ധോണി ഈ നേട്ടം കൈവരിച്ചത്. ഇരുതവണയും കൊല്‍ക്കത്ത തന്നെയായിരുന്നു ധോണിയുടെ ടീമിന്റെ എതിരാളിയെന്നതും അതിശയകരമായ കാര്യമാണ്.