IPL 10: ത്രിപാദിയുടെ ബാറ്റ് തീ തുപ്പി; കൊല്‍ക്കത്തയ്‌ക്കെതിരായ ജയത്തോടെ പുനെ മൂന്നാം സ്ഥാനത്ത്
മൂന്നാം ജയവുമായി പുണെ സൂപ്പർ ജയൻറ്മുന്നോട്ട്
Publish Date: Thu, 04 May 2017 (10:08 IST)
Updated Date: Thu, 04 May 2017 (10:11 IST)
ഐ പി എൽ പത്താം സീസണിൽ തുടർച്ചയായ മൂന്നാം ജയത്തോടെ പൂനെ സൂപ്പർ ജയന്റ്. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ നാലു വിക്കറ്റിനാണ് പൂനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റുചെയ്ത കൊൽക്കത്ത ഉയർത്തിയ ലക്ഷ്യമായ 155 റണ്‍സ് മറികടക്കാന്‍ യുവതാരം രാഹുല്‍ ത്രിപാദിയുടെ വെടിച്ചില്ല് ബാറ്റിംഗ് മികവാണ് സഹായകമായത്. ഈ ജയത്തോടെ പുനെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക്കയറുകയും ചെയ്തു.
52 പന്തിൽ ഏഴ്സിക്സും ഒമ്പത്ബൗണ്ടറിയും പറത്തിയ ത്രിപാദി 93 റൺസ് നേടിയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. അജിൻക്യ രഹാനെ (11), സ്റ്റീവ് സ്മിത്ത് (9), മനോജ്തിവാരി (8), ബെൻ സ്റ്റോക്സ് (14), എംഎസ് ധോണി (5) എന്നിവരെല്ലാം പരാജയപ്പെട്ടപ്പോള്‍ കൂട്ടിനാരുമില്ലാതെയാണ് ത്രിപാദി ബാറ്റ്വീശിയത്. പത്തൊന്‍പതാം ഓവറില്‍ സെഞ്ച്വറിയിലേക്കുള്ള കുതിപ്പിനിടെ ക്രിസ്വോക്സിന്റെ പന്തിൽ പുറത്താവുമ്പോൾ പുനെ സീസണിലെ ഏഴാം വിജയാഘോഷത്തിനുള്ള ഒരുക്കത്തിലായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തക്ക്ഓപണർ സുനിൽ നരെയ്നെ (0) ആദ്യ ഓവറിൽ തന്നെ നഷ്ടമായി. മധ്യനിരയിൽ 32 പന്തിൽ 37 റണ്‍സുമായി മനീഷ് പാണ്ഡെയും 19 പന്തിൽ 36 റണ്‍സുമായി കോളിൻ ഗ്രാൻഡ്ഹാമും 16 പന്തിൽ 30 സൂര്യകുമാർ യാദവും ചേര്‍ന്നാണ് കൊല്‍ക്കത്തയെ മാന്യമായ സ്കോറിലേക്കെത്തിച്ചത്. ക്യാപ്റ്റൻ ഗൗതം ഗംഭീറിന് 19 പന്തിൽ 24 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഐ പി എല്ലില്‍ കൊൽക്കത്തയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.