IPL 10: സ്‌മിത്തോ രോഹിത്തോ ?; ആവേശപ്പോരിന് മണിക്കുറുകള്‍ മാത്രം - പൂനെയ്‌ക്ക് ആശങ്കകള്‍
ആവേശപ്പോരിന് മണിക്കുറുകള്‍ മാത്രം - പൂനെയ്‌ക്ക് ആശങ്കകള്‍
ഐപിഎല്‍ പത്താം സീസണിന്റെ ആദ്യ ക്വാളിഫയിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സും രണ്ടാം സ്ഥാനക്കാരായ റൈസിംഗ് പൂന സൂപ്പര്‍ജയന്റും വാങ്കഡെ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. ഇന്ന് ജയിക്കുന്നവര്‍ നേരിട്ട് 21ന് നടക്കുന്ന ഫൈനലിനു യോഗ്യത നേടും. പരാജയപ്പെടുന്നവര്‍ക്ക് ഒരവസരം കൂടിയുണ്ടാകും.
ജയത്തോടെ ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാനിറങ്ങുന്ന പൂനെയ്‌ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. മികച്ച ബാറ്റിംഗ് നിരയുള്ള മുംബൈയെ നേരിടാനിറങ്ങുമ്പോള്‍ അവരുടെ മികച്ച താരങ്ങളായ ബെന്‍ സ്‌റ്റോക്‌സും ഇമ്രാന്‍ താഹിറും ഇന്ന് പുനെ നിരയില്‍ കളിക്കില്ല. ഇരുവരും നാട്ടിലേക്കു മടങ്ങി. ബാറ്റിംഗില്‍ രാഹുല്‍ ത്രിപാദിയുടെ ഫോമും സ്‌റ്റീവ് സ്‌മിത്തിലുമാണ് പൂനെയുടെ പ്രതീക്ഷ.
ജയിക്കാനുറച്ചാണ് രോഹിത് ശര്‍മ്മയുടെ മുംബൈ ഇറങ്ങുന്നത്. ലെന്‍ഡില്‍ സിമണ്‍സ്, കെയ്റോണ്‍ പോളാര്‍ഡ്, പാര്‍ഥിവ് പട്ടേല്‍, രോഹിത് ശര്‍മ, നിതീഷ് റാണ, പാണ്ഡ്യ എന്നിവരുടെ ബാറ്റിംഗ് മികവാണ് മുംബൈയ്‌ക്ക് കരുത്താകുന്നത്. ലസിത് മലിംഗ, മിച്ചല്‍ മക്ക്ലേനഗന് എന്നീ ബോളര്‍മാരും തിളങ്ങിയാല്‍ പൂനെ വിയര്‍ക്കുമെന്ന് ഉറപ്പാണ്.