മുംബൈയ്ക്കെതിരായ മത്സരത്തില്‍ വഴിത്തിരിവായത് മഹി ഭായിയുടെ ആ തീരുമാനം; വെളിപ്പെടുത്തലുമായി രഹാനെ
വഴിത്തിരിവായത് അവസാന ഓവറിന് മുമ്പ് നടത്തിയ ആ ചര്‍ച്ച
Publish Date: Tue, 25 Apr 2017 (20:40 IST)
Updated Date: Tue, 25 Apr 2017 (20:44 IST)
മുംബൈ ഇന്ത്യന്‍സിനെതിരെ ആവേശ ജയം നേടിയ മത്സരത്തില്‍ ജദേവിന് അവസാന ഓവര്‍ നല്‍കാന്‍ തീരുമാനത് ഏറെ ചര്‍ച്ചകള്‍ക്ക ശേഷമായിരുന്നെന്ന് രഹാനെ. മഹി ഭായും സ്മിത്തും താനും ഏറെ നേരം ചര്‍ച്ചയിലേര്‍പ്പെട്ടു. ഷാര്‍ദുലിനേയോ ജാദേവിനേയോ പന്തേല്‍പിക്കാനായിരുന്നു തീരുമാനിച്ചത്. ഷാര്‍ദുലിന്റെ പന്തുകള്‍ക്ക് പേസ് കൂടുതലാണ്. അതിനാലാണ് പേസ് കുറഞ്ഞ ബൗളറായ ജാദേവിന് പന്ത് നല്‍കിയതെന്നും രഹാനെ പറഞ്ഞു.
മത്സരത്തില്‍ മൂന്ന് റണ്‍സിനായിരുന്നു പൂനെയുടെ ജയം. ഇതോടെ ഐപിഎല്ലിലെ നാലാം ജയമാണ് പൂനെ സ്വന്തമാക്കിയത്. നാല് ഓവറില്‍ 39 റണ്‍സും അവസാന ഓവറില്‍ 17 റണ്‍സുമായിരുന്നു മുംബൈയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ 14 റണ്‍സ് മാത്രം നേടാനെ മുംബൈ ഇന്ത്യന്‍സിന് കഴിഞ്ഞുള്ളൂ. ഇതോടെ ഐപിഎല്ലില്‍ തുടര്‍ച്ചയായ ഏഴാം ജയമെന്ന സ്വപ്നം മുംബൈയ്ക്ക് നഷ്ടമാകുകയും ചെയ്തു.