IPL 10: പൊട്ടിക്കരഞ്ഞില്ല, പക്ഷേ സങ്കടങ്ങളെല്ലാം അദ്ദേഹത്തോട് പറഞ്ഞു; കോഹ്‌ലിയെ ആശ്വസിപ്പിച്ചത് ചില്ലറക്കാരനല്ല!
കോഹ്‌ലിയുടെ സങ്കടം കേള്‍ക്കാന്‍ ആരുമില്ലെന്ന് കരുതേണ്ട; വിരാടിനെ ആശ്വസിപ്പിച്ച് ഇതിഹാസം!
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റനും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകനുമായ വിരാട് കോഹ്‌ലിക്ക് തൊട്ടതെല്ലാം പിഴച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണായിരുന്നു ഇത്. 11 കളികളിൽ എട്ടിലും തോൽവി ഏറ്റവാങ്ങി ടീം ഐപിഎല്ലില്‍ നിന്ന് പുറത്തു പോകുമെന്ന് ഉറപ്പായതിന് പിന്നാലെ കോഹ്‌ലി സച്ചിൻ തെൻഡുൽക്കറുടെ ഉപദേശം തേടിയെത്തി.
മുംബൈ- ബാംഗ്ലൂർ മത്സര ശേഷമായിരുന്നു സച്ചിനോട് കോഹ്‌ലി തന്റെ സങ്കടങ്ങള്‍ പറഞ്ഞത്. ടീമിന്‍റെ പ്രകടനം സംബന്ധിച്ച കാര്യങ്ങളാണ് ഇന്ത്യന്‍ നായകന്‍ സച്ചിനോട് പറഞ്ഞതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
സച്ചിനും കോഹ്‌ലിയും തമ്മിലുള്ള സംഭാഷണം പതിവിലും കൂടുതല്‍ നേരം നീണ്ടതോടെയാണ് മധ്യമങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. വമ്പന്‍ താരങ്ങള്‍ ടീമില്‍ ഉണ്ടായിട്ടും താരങ്ങള്‍ പുറത്തെടുത്ത മോശം പ്രകടനത്തെ സംബന്ധിച്ചുള്ള വിവരങ്ങളാണ് കോഹ്‌ലി സച്ചിനോട് പറഞ്ഞതെന്നാണ് മൈതാന മധ്യത്തിലുണ്ടായിരുന്നവർ വ്യക്തമാക്കുന്നത്.
സച്ചിനും കോഹ്‌ലിയും സംസാരിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നുവെങ്കിലും ഇതിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ ഇരുവരും തയാറായിട്ടില്ല. മുബൈയുടെ ഐക്കൺ പ്ലെയറായിരുന്ന സച്ചിൻ ഇപ്പോൾ അവരുടെ ഉപദേശകനാണ്.