Webdunia - Bharat's app for daily news and videos

Install App

IPL 10: ആരും കാണാതെ കൗറിനെ തോളുകൊണ്ട് ഉത്തപ്പ ഇടിച്ചു; യുവരാജ് ഇടപെട്ട് വലിയൊരു പൊട്ടിത്തെറി ഒഴിവാക്കി - വീഡിയോ

ഉത്തപ്പയെ പറഞ്ഞു മനസിലാക്കി യുവരാജ് സിങ്

Webdunia
തിങ്കള്‍, 1 മെയ് 2017 (14:19 IST)
മാന്യന്മാരുടെ കളിയായാണ് ക്രിക്കറ്റിനെ കാണുന്നതെങ്കിലും ഇടയ്ക്ക് താരങ്ങള്‍ തമ്മില്‍ ചില പൊട്ടിത്തെറികള്‍ കളിക്കളത്തില്‍ കാണാറുണ്ട്. കൊല്‍ക്കത്തയും ഹൈദരാബാദും തമ്മിലുളള മത്സരത്തിലും ഇത്തരത്തിലൊരു പൊട്ടിത്തെറിയുണ്ടായി. എന്നാല്‍ കളിക്കളത്തില്‍ ഏറെ പക്വതയുള്ള താരമായ യുവരാജ് സിങ്ങിന്റെ ഇടപെടലിലൂടെ പ്രശ്‌നങ്ങള്‍ നിമിഷനേരം കൊണ്ട് അവസാനിക്കുകയും ചെയ്തു. 
 
കൊല്‍ക്കത്തയുടെ താരമായ റോബിന്‍ ഉത്തപ്പയും ഹൈദരാബാദിന്റെ യുവതാരം സിദ്ധാര്‍ത്ഥ് കൗറും തമ്മിലാണ് ചെറിയൊരു ഉടക്കു നടന്നത്. മത്സരത്തിനിടെ ഉത്തപ്പ തോളുകൊണ്ട് കൌറിനെ ഇടിച്ചതാണ് സംഭവത്തിന് തുടക്കമായത്. മത്സരത്തിന്റെ മൂന്നാം ഓവറിലെ അവസാന പന്തില്‍ കൗറിനെ ബൗണ്ടറിയ്ക്ക് പായിച്ചശേഷമാണ് ഉത്തപ്പ കൗറിനെ ആരും കാണാതെയൊന്ന് ഇടിച്ചത്.
 
എന്നാല്‍ ഇത് ഹൈദരാബാദ് താരങ്ങളെ പ്രകോപിതരാക്കി. അമ്പയര്‍ ഇടപെട്ട് ഉത്തപ്പയോട് വിശദീകരണം ചോദിക്കുകയും ചെയ്തു. ഇതിനിടെ യുവരാജ് ഉത്തപ്പയുടെ അടുത്തെത്തുകയും സ്‌നേഹപൂര്‍വ്വം കെട്ടിപ്പിടിച്ച് താന്‍ ചെയ്ത തെറ്റ് എന്തെന്ന് ബോധ്യപ്പെടുത്തികൊടുക്കുകയും ചെയ്തു. ഉത്തപ്പ എല്ലാം തലകുലുക്കി സമ്മതിച്ചു. കളിക്കളത്തില്‍ പാറിയ ആ തീപ്പൊരി ഇതോടെ കെട്ടടങ്ങുകയും ചെയ്തു.

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാമ്പ്യൻസ് ട്രോഫി ടീം: ബാക്കപ്പ് കീപ്പറായി സഞ്ജു, റിഷഭ് പന്തിന് ഇടമുണ്ടാകില്ലെന്ന് മഞ്ജരേക്കർ

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ ലിവർപൂളിനെ സ്വന്തമാക്കാനൊരുങ്ങി ഇലോൺ മസ്ക്, മുടക്കേണ്ടത് 44,645 കോടി

ഒന്നെങ്കിൽ അവനൊരു സൂപ്പർ താരമാകും, അല്ലെങ്കിൽ 10 ടെസ്റ്റ് തികച്ച് കളിക്കുമെന്ന് തോന്നുന്നില്ല, സാം കോൺസ്റ്റസിനെ പറ്റി മുൻ ഓസീസ്

ആ ഒരൊറ്റ സംഭവത്തിന് ശേഷം ഇന്ത്യയിൽ ഞാൻ വെറുക്കപ്പെട്ടവനായി: മാർട്ടിൻ ഗുപ്റ്റിൽ

എന്തായാലും ഫൈനലിലെത്തി, കമ്മിൻസിന് വിശ്രമം ശ്രീലങ്കൻ പര്യടനത്തിനുള്ള ഓസീസ് ടീമിനെ സ്റ്റീവ് സ്മിത്ത് നയിക്കും

അടുത്ത ലേഖനം
Show comments