Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണിയോട് കളിച്ചാല്‍ ഇതായിരിക്കും ഫലം; ‘മുതലാളി’യെ പൊളിച്ചടുക്കി സാക്ഷി - മഹിയുടെ ഭാര്യ പുലിയാണെന്ന് ആരാധകര്‍

പൂനെയുടെ മുതലാളിയെ പൊളിച്ചടുക്കി സാക്ഷി - ധോണിയുടെ ഭാര്യ പുലിയാണെന്ന് ആരാധകര്‍

Sakshi Dhoni
ന്യൂഡല്‍ഹി , ചൊവ്വ, 11 ഏപ്രില്‍ 2017 (17:52 IST)
ഇന്ത്യന്‍ ക്രിക്കറ്റിന് നേട്ടങ്ങള്‍ മാത്രം സമ്മാനിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച പൂനെ ജെയ്‌ന്റ്സ് ഉടമ സഞ്ജീവ് ഗോയങ്കയുടെ സഹോദരന്‍ ഹര്‍ഷ് ഗോയങ്കയുടെ ട്വീറ്റിന് മറുപടിയുമായി ധോണിയുടെ ഭാര്യ സാക്ഷി ധോണി രംഗത്ത്.

ഇന്‍സ്റ്റഗ്രാമിലൂടെ ഒരു ചെറുകുറിപ്പാണ് സാക്ഷി പോസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ജേഴ്‌സിയണിഞ്ഞ തന്റെ ചിത്രവും അവര്‍ പോസ്റ്റ് ചെയ്‌തു.

ഒരു പക്ഷി തന്റെ ജീവിതത്തില്‍ ധാരാളം ഉറുമ്പുകളെ തിന്നുന്നു, എന്നാല്‍ ആ പക്ഷി മരിച്ചുകഴിഞ്ഞാല്‍ ഉറുമ്പുകള്‍ പക്ഷിയെയും തിന്നുന്നു. സമയവും സന്ദര്‍ഭവും എപ്പോഴും മാറിമറിയും, അതിനാല്‍ ഒരാളെയും ജീവിതത്തില്‍ വേദനിപ്പിക്കരുത്. ഇന്ന് നീ ശക്തനായിരിക്കാം, എന്നാല്‍ ഓര്‍ത്തുകൊള്ളുക, സമയത്തിന് നിന്നേക്കാള്‍ ശക്തിയുണ്ടെന്ന്, ഒരു മരം കൊണ്ട് ലക്ഷകണക്കിന് തീപ്പെട്ടി കൊള്ളികളുണ്ടാക്കാന്‍ കഴിയും, എന്നാല്‍ ഒരു തീപ്പെട്ടി കൊള്ളി മതി ലക്ഷകണക്കിന് മരങ്ങള്‍ ചുട്ടെരിക്കാന്‍. അതിനാല്‍ നല്ലവരാകുക, നന്മ ചെയ്യുക - എന്നും സാക്ഷി ട്വീറ്റ് ചെയ്‌തു.

സാക്ഷിയുടെ പോസ്‌റ്റിനെ അനുകൂലിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

പൂനെ ടീം നായകന്‍ സ്റ്റീവ് സ്‌മിത്തിനെ പുകഴ്‌ത്തിയും ധോണിയെ കളിയാക്കിയുമായിരുന്നു ഗോയങ്ക ട്വീറ്റ് ചെയ്‌തത്.

“ കാട്ടിലെ രാജാവ് ആരെന്ന് സ്മിത്ത് തെളിയിച്ചിരിക്കുന്നു, ക്യാപ്റ്റന്റെ ഇന്നിംഗ്‌സിന് മുന്നില്‍ ധോണി പൂര്‍ണ്ണമായും നിഴലിലൊതുങ്ങി, അവനെ ക്യാപ്റ്റനാക്കാനുളള തീരുമാനം മികച്ച നീക്കമായിരുന്നു ” - എന്നായിരുന്നു ഗോയങ്കയുടെ  പരിഹാസം.

പരാമര്‍ശത്തിനെതിരെ ധോണി പ്രതികരിച്ചില്ലെങ്കിലും ആരാധകര്‍ ഗോയങ്കയ്ക്കെതിരെ രംഗത്തെത്തി. ധോണി ഇല്ലെങ്കില്‍ പൂനെ ടീമിനെ ആരും തിരിഞ്ഞ് നോക്കില്ലെന്നും, അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ എന്താണെന്ന് മനസിലാക്കണമെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരാധകര്‍ക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല; ബാംഗ്ലൂരിനെ രക്ഷിക്കാന്‍ അവരുടെ സൂപ്പര്‍ ഹീറോയെത്തുന്നു - ഡിവില്ലിയേഴ്‌സിന് സന്തോഷിക്കാം