Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതാ മലയാളികളുടെ ജോണ്ടി റോഡ്സ്... ബട്‌ലറെ റണ്ണൗട്ടാക്കിയ സഞ്ജുവിന്റ മരണ മാസ് ഫീല്‍ഡിംഗ് - വീഡിയോ

ബട്‌ലറെ റണ്ണൗട്ടാക്കിയ സഞ്ജുവിന്റ മരണ മാസ് ഫീല്‍ഡിംഗ്

ഇതാ മലയാളികളുടെ ജോണ്ടി റോഡ്സ്... ബട്‌ലറെ റണ്ണൗട്ടാക്കിയ സഞ്ജുവിന്റ മരണ മാസ് ഫീല്‍ഡിംഗ് - വീഡിയോ
, തിങ്കള്‍, 24 ഏപ്രില്‍ 2017 (12:59 IST)
ഐപിഎല്ലിന്റെ പത്താം സീസണില്‍ വീണ്ടും ആരാധകരുടെ കൈയടി നേടി മലയാളത്തിന്റെ സ്വന്തം സഞ്ജു സാംസണ്‍. ഇത്തവണ ബാറ്റുകൊണ്ടായിരുന്നില്ല, ഒരു സൂപ്പര്‍ ഫീല്‍ഡിങ്ങുകൊണ്ടായിരുന്നുയെന്നുമാത്രം. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലാണ് ഏവരേയും അമ്പരിപ്പിക്കുന്ന ആ പ്രകടനം സഞ്ജു കാഴ്ചവെച്ചത്
 
മത്സരത്തില്‍ വമ്പനടിക്കാരനായ ജോസ് ബട്‌ലറെ റണ്ണൗട്ടാക്കിയ ഫീല്‍ഡിങ്ങാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ക്രിസ് മോറിസിന്റെ പന്തില്‍ നിതീഷ് റാണയുടെ ഒരു സിംഗിളിനായുള്ള ശ്രമമാണ് സഞ്ജുവിന്റെ ഇടപെടലിലൂടെ ബട്ല‌റുടെ റണ്ണൗട്ടില്‍ കലാശിച്ചത്. 
 
പന്ത് കവറിലേക്ക് തട്ടിയിട്ട് നിതീഷ് റാണ ഓടുകയായിരുന്നു. എന്നാല്‍ ആ പന്തിലേക്ക് ശരവേഗത്തില്‍ പറന്നുവീണ സഞ്ജു കൈകൊണ്ടെടുത്ത് അത് വിക്കറ്റിലേക്കെറിഞ്ഞു. ഈ സമയം ബട്‌ലര്‍ ക്രീസിനടുത്തെങ്ങുമെത്തിയിട്ടുമുണ്ടായിരുന്നില്ല. ബട്‌ലര്‍ വീണതോടെ മുംബൈയുടെ തകര്‍ച്ചയും ആരംഭിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണിയെ അധിക്ഷേപിച്ച ‘മുതലാളി’ ഒടുവില്‍ കുറ്റസമ്മതം നടത്തി; വൈറലായി ഹര്‍ഷ ഗോയങ്കയുടെ ട്വീറ്റ്