പറന്ന് പറന്ന് സഞ്ജു എന്ന സൂപ്പര്‍മാന്‍; വൈറലായി ആ ബൗണ്ടറി ലൈൻ സേവ്
സഞ്ജുവിന്റെ ബൗണ്ടറി ലൈൻ സേവ് വൈറലാകുന്നു
Publish Date: Tue, 18 Apr 2017 (12:03 IST)
Updated Date: Tue, 18 Apr 2017 (12:08 IST)
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മൽസരത്തിൽ ഡൽഹി ഡെയർഡെവിൾസ് താരം സഞ്ജു സാംസണ്‍ന്റെ സൂപ്പർമാൻ ബൗണ്ടറി ലൈൻ സേവ് വൈറലാകുന്നു. മത്സരത്തില്‍ ഡല്‍ഹി തോറ്റെങ്കിലും ഫിറോസ് ഷാ കോട്‌ലാ മൈതാനത്തിലെ സഞ്ജുവിന്റെ ആ കിടിലൻ ഫീൽഡിങ് ക്രിക്കറ്റ് ലോകത്തെതന്നെ ത്രസിപ്പിക്കുന്ന തരത്തിലായിരുന്നു.
പതിനെട്ടാമത്തെ ഓവറിൽ ക്രിസ‍്മോറീസ് എറിഞ്ഞ രണ്ടാം പന്തിൽ മനീഷ് പാണ്ഡെയുടെ കൂറ്റൻ സിക്സറെന്നു കരുതിയ ഒരു ഷോട്ടാണ് ബൗണ്ടറി ലൈനിൽവച്ച് സഞ്ജു പറന്ന് സേവ് ചെയ്തത്. ഐപിഎല്‍ പത്താം സീസണിലെ ഏറ്റവും മനോഹരമായ ഒരു കാഴ്ചകൂടിയായിരുന്നു സഞ്ജുവിന്റെ ഈ ഫീൽഡിങ്. സിക്സർ തടഞ്ഞതിലൂടെ നാലുറൺസാണ് സഞ്ജു ഡൽഹിക്കായി സേവ്ചെയ്തത്.