Select Your Language

Notifications

webdunia
webdunia
webdunia
webdunia

IPL 10: സഞ്ജുവിനെ പന്ത് അടിച്ചോടിക്കുമോ; ധോണിയുടെ പി‌ന്‍‌ഗാമിയെ കോഹ്‌ലി കണ്ടത്തി ? - പന്ത് മതിയെന്ന് തരക്ക് സിന്‍ഹ

ധോണിയുടെ പി‌ന്‍‌ഗാമി സഞ്ജുവല്ല, പന്തിന്റെ അടിയാണ് പ്രശ്‌നം; കോഹ്‌ലി തീരുമാനിക്കും - പന്ത് മതിയെന്ന് തരക്ക് സിന്‍ഹ

Sanju v samson
ഡല്‍ഹി , തിങ്കള്‍, 8 മെയ് 2017 (14:44 IST)
മഹേന്ദ്ര സിംഗ് ധോണിയുടെ പിന്‍‌ഗാമി ആരാകുമെന്നതില്‍ ഇതുവരെയും തീരുമാനമായില്ല. ഇന്ത്യന്‍ ക്രിക്കറ്റ് സ്വപ്‌നം കണ്ടിരുന്ന നേട്ടങ്ങളെല്ലാം രാജ്യത്തിന് നേടിക്കൊടുത്ത ധോണിക്ക് ഒരു പകരക്കാരനെ കണ്ടെത്തുക എന്നത് പ്രയാസമാണെങ്കിലും ഐപിഎല്‍ പത്താം സീസണ്‍ അതിന് ഏറെക്കുറെ ഉത്തരം കണ്ടെത്തി.

ധോണിയുടെ പിന്‍ഗാമിയാകാന്‍ മലയാളി താരം സഞ്ജു സാംസണും റിഷഭ് പന്തുമാണ് ഇപ്പോള്‍ പോരടിക്കുന്നത്. ഇരുവരും ഡല്‍ഹി ടീമില്‍ തുടരുന്ന തകര്‍പ്പന്‍ പ്രകടനമാണ് സെലക്‍ടര്‍മാരെ ആശങ്കപ്പെടുത്തുന്നത്. എന്നാല്‍, ധോണിയുടെ പിന്‍ഗാമിയായി പരിഗണിക്കേണ്ടത് റിഷഭ് പന്തിനെ മാത്രമാണെന്നാണ് യുവതാരത്തിന്റെ പരിശീലകന്‍ തരക്ക് സിന്‍ഹ വ്യക്തമാക്കിയിരിക്കുന്നത്.

webdunia


പന്ത് മികച്ച പ്രകടനം തുടരുകയാണെങ്കില്‍ ധോണിക്ക് പിന്‍ഗാമിയാരെന്ന ചോദ്യം അപ്രസക്തമാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പന്തിന്റെ പ്രകടനം മികച്ചതാണ്. കൂടാതെ അദ്ദേഹം നല്ലൊരു ഫീല്‍‌ഡര്‍ കൂടിയാണ്. ധോണിയുണ്ടെങ്കിലും റിഷഭിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാനാകും. അവസരം ലഭിച്ചപ്പോള്‍ എല്ലാം പന്ത് നല്ല പ്രകടനം പുറത്തെടുത്തിട്ടുണ്ടെന്നും പ്രമുഖ ക്രിക്കറ്റ് വെബ് പോര്‍ട്ടറായ സ്‌പോട്‌സ് വിക്കിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ തരക്ക് സിന്‍ഹ പറഞ്ഞു.

ഗുജറാത്ത് ലയണ്‍സിനെതിരെ 43 പന്തില്‍ ആറ് ഫോറും ഒമ്പത് സിക്സറും സഹിതം 97 റണ്‍സാണ് പന്ത് നേടിയത്. ഈ മത്സരത്തില്‍ തന്നെ 31 പന്തില്‍ ഏഴ് സിക്സറുകള്‍ സഹിതം സഞ്ജു 61 റണ്‍സും നേടിയിരുന്നു. സഞ്ജുവിനായി വാദിക്കാന്‍ ആരും രംഗത്ത് എത്താത്തതാണ് അദ്ദേഹത്തിന് തിരിച്ചടിയാകുന്നത്. ലയണ്‍സിനെതിരായ മത്സരത്തില്‍ പന്ത് പുറത്തെടുത്ത പ്രകടനത്തെ പുകഴ്‌ത്തി സച്ചിനടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഈ പ്രകടനം കോഹ്‌ലിയും ശ്രദ്ധിച്ചിട്ടുണ്ടെന്ന് ഉറപ്പാണ്.

സഞ്ജുവിനെക്കാളും കേമന്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സ് താരം റിഷഭ് പന്ത് ആണെന്നാണ് ഇംഗ്ലണ്ടിന്റെ യുവതാരം സാം ബില്ലിംഗ്‌സ് നേരത്തെ വ്യക്തമാക്കിയിരുന്നു.

webdunia


ബാറ്റിംഗിലും കീപ്പിംഗിലും മിടുക്കുള്ള പന്ത് ധോണിയുടെ പിന്‍‌ഗാമി ആയിരിക്കും. ആദ്യത്തെ കുറച്ചു മത്സരങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം തന്റെ പ്രതിഭാസം എന്താണെന്ന് തെളിയിച്ചു. ധോണി സ്റ്റംമ്പിന് പുറകില്‍ നില്‍ക്കുന്നതു പോലെയാണ് പന്തും നില്‍ക്കുന്നതെന്നും സ്‌ക്രോള്‍ ഡോട്ട് കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ബില്ലിംഗ്‌സ് വ്യക്തമാക്കിയിരുന്നു.

മഹേന്ദ്ര സിംഗ് ധോണി വിരമിച്ചാല്‍ അതിനുപകരം ടീമില്‍ എത്തുന്നത് ആരാകുമെന്നതില്‍ സംശയം തുടരുകയാണ്. സഞ്ജു ടീമില്‍ എത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും മൂന്ന് ഫോര്‍മാറ്റിലെയും ക്യാപ്‌റ്റനായ വിരാട് കോഹ്‌ലിക്ക് താല്‍പ്പര്യം വൃദ്ധിമാന്‍ സാഹയോടാണ്. ടെസ്‌റ്റില്‍ സാഹയാണ് വിക്കറ്റിന് പിന്നിലുള്ളത്. ധോണിക്ക് ശേഷം അതേ സാഹചര്യം ഉണ്ടാകാനും സാധ്യതയും കൂടുതലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചാമ്പ്യന്‍‌സ് ട്രോഫിക്കുള്ള ടീം കൊള്ളാം, പക്ഷേ ആ ‘പരാജയതാരം’ സ്‌ക്വാഡിലുള്ളത് തിരിച്ചടിയുണ്ടാക്കുമോ ? - കോഹ്‌ലിക്ക് ആശങ്കപ്പെടേണ്ടിവരും