ഇത്തവണ സൂപ്പര്‍മാനായത് ബോള്‍ട്ട്; ആരാധകര്‍ ശ്വാസം പിടിച്ചിരുന്ന ക്യാച്ച് കണ്ട് ക്രിക്കറ്റ് ലോകം ഞെട്ടി - വീഡിയോ വൈറലാകുന്നു
ബോള്‍ട്ടിന്റെ തകര്‍പ്പന്‍ ക്യാച്ച് കണ്ട് ക്രിക്കറ്റ് ലോകം ഞെട്ടി - വീഡിയോ കാണാം
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ട്രെന്‍ഡ് ബോള്‍ട്ട് എടുത്ത ക്യാച്ചിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഗുജറാത്ത് ലയണ്‍സിനെതിരായ മത്സരത്തിനിടെയാണ് അദ്ദേഹം തകര്‍പ്പന്‍ ഫീല്‍ഡിംഗ് നടത്തിയത്.
പീയൂഷ് ചൗള എറിഞ്ഞ മത്സരത്തിന്റെ പതിനാലാം ഓവറില്‍ ലയണ്‍സ് ക്യാപ്‌റ്റന്‍ സുരേഷ് റെയ്‌ന പറത്തിയ സിക്‌സര്‍ ബൗണ്ടറി കടന്നെങ്കിലും കുതിച്ച ബോള്‍ട്ട് പന്ത് കൈപ്പിടിയിലാക്കി.
പന്ത് കൈയിലാണെങ്കിലും താന്‍ ബൌണ്ടറിക്ക് വെളിയിലേക്ക് വീഴുമെന്ന് മനസിലായ ബോള്‍ട്ട് പന്ത് പിടിച്ച് ഗ്രൗണ്ടിലേക്കിടുകയായിരുന്നു. സിക്‍സ് തടഞ്ഞതോടെ വിലപ്പെട്ട റണ്‍സ് സേവ് ചെയ്യാനും അദ്ദേഹത്തിനായി.
മത്സരത്തില്‍ ഗുജറാത്തിനെതിരെ കൊല്‍ക്കത്ത പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ലയണ്‍സ് ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത വിക്കറ്റൊന്നും നഷ്ടമാകാതെ മറികടക്കുകയായിരുന്നു.