Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്രത്തോളം നാണം കെട്ട് ധോണി ഈ ടീമില്‍ തുടരണോ ?; പൂനെ ടീം ഉടമ മഹിയെക്കുറിച്ച് നടത്തിയ പ്രസ്‌താവനയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ആരാധകര്‍ രംഗത്ത്

ഇത്രത്തോളം നാണം കെട്ട് ധോണി പൂനെ ടീമില്‍ തുടരണോ ?; യുദ്ധം പ്രഖ്യാപിച്ച് ആരാധകര്‍

ഇത്രത്തോളം നാണം കെട്ട് ധോണി ഈ ടീമില്‍ തുടരണോ ?; പൂനെ ടീം ഉടമ മഹിയെക്കുറിച്ച് നടത്തിയ പ്രസ്‌താവനയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ആരാധകര്‍ രംഗത്ത്
പൂനെ , വെള്ളി, 7 ഏപ്രില്‍ 2017 (17:20 IST)
ഇന്ത്യന്‍ ക്രിക്കറ്റിന് നേട്ടങ്ങള്‍ മാത്രം സമ്മാനിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് പൂനെ ജെയ്‌ന്റ്സ് ഉടമ ഹര്‍ഷ് ഗോയങ്കയുടെ ട്വീറ്റ് വിവാദത്തില്‍. ടീം നായകന്‍ സ്റ്റീവ് സ്‌മിത്തിനെ പുകഴ്‌ത്തിയും ധോണിയെ കളിയാക്കിയുമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

“ കാട്ടിലെ രാജാവ് ആരെന്ന് സ്മിത്ത് തെളിയിച്ചിരിക്കുന്നു, ക്യാപ്റ്റന്റെ ഇന്നിംഗ്‌സിന് മുന്നില്‍ ധോണി പൂര്‍ണ്ണമായും നിഴലിലൊതുങ്ങി, അവനെ ക്യാപ്റ്റനാക്കാനുളള തീരുമാനം മികച്ച നീക്കമായിരുന്നു ” - എന്നായിരുന്നു ഗോയങ്കയുടെ  പരിഹാസം.

പരാമര്‍ശത്തിനെതിരെ ധോണി പ്രതികരിച്ചില്ലെങ്കിലും ആരാധകര്‍ ഗോയങ്കയ്ക്കെതിരെ രംഗത്തെത്തി. ധോണി ഇല്ലെങ്കില്‍ പൂനെ ടീമിനെ ആരും തിരിഞ്ഞ് നോക്കില്ലെന്നും, അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ എന്താണെന്ന് മനസിലാക്കണമെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ഏഴ് വിക്കറ്റിന് പൂനെ പരാജയപ്പെടുത്തിയിരുന്നു. സ്മിത്തിന്റെ വെടിക്കെട്ട് പ്രകടനമാണ് അവരെ വിജയത്തിലെത്തിച്ചത്. മഹേന്ദ്ര സിംഗ് ധോണി 12 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും എട്ടിന്റെ പണി; ഐപിഎല്ലില്‍ ധോണി തുടര്‍ന്ന് കളിക്കുമോ ? - അന്തിമ തീരുമാനം മാച്ച് റഫറിയുടേത്!