ടീമിലേക്ക് തിരിച്ചെത്തിയ കോഹ്‌ലി സഹതാരങ്ങളോട് പൊട്ടിത്തെറിച്ചു; നായകന്റെ രോക്ഷം വെറുതെയല്ല
ടീം അംഗങ്ങളോട് പൊട്ടിത്തെറിച്ച് കോഹ്‌ലി; നായകന്റെ രോക്ഷം വെറുതെയല്ല
Publish Date: Mon, 17 Apr 2017 (13:42 IST)
Updated Date: Mon, 17 Apr 2017 (13:44 IST)
പരുക്കിന്റെ പിടിയില്‍ നിന്ന് തിരിച്ചെത്തിയിട്ടും ടീം പരാജയപ്പെടുന്നതിലുള്ള നിരാശ പരസ്യമാക്കി ബാംഗ്ലൂര്‍ റോയൽ ചലഞ്ചേഴ്‌സ് നായകന്‍ വിരാട് കോഹ്‌ലി രംഗത്ത്. ടീം ഇങ്ങനെ കളിച്ചാല്‍ വിജയം അര്‍ഹിക്കുന്നില്ല. കഴിഞ്ഞ സീസണില്‍ പുറത്തെടുത്തതേതു പോലുള്ള മിന്നും പ്രകടനം പുറത്തെടുക്കാന്‍ ഇത്തവണ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരാധകരോടും ഫ്രാഞ്ചൈസിയോടുമുള്ള ഉത്തരവാദിത്വത്തിൽനിന്ന് ടീം അംഗങ്ങള്‍ക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല. വിജയം ഇപ്പോഴും അകന്നു നില്‍ക്കുകയാണ്. അവസാന മത്സരം കടുപ്പമേറിയതായിരുന്നുവെന്നും കോഹ്‌ലി വ്യക്തമാക്കി.
അഞ്ച് കളിയില്‍ നാലിലും പരാജയപ്പെട്ട ബാംഗ്ലൂരുന്റെ നില മോശമാണെന്ന് വ്യക്തമായതോടെയാണ് വിമര്‍ശനവുമായി കോഹ്‌ലി രംഗത്തുവന്നത്. പരുക്ക് മൂലം ആദ്യ മൂന്ന് മത്സരങ്ങളില്‍ അദ്ദേഹം കളിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് മാത്രമാണ് ബാംഗ്ലൂര്‍ ടീമില്‍ തിളങ്ങുന്ന ഏക താരം. പൂനെയുമായുള്ള അവസാന മത്സരത്തില്‍ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന് 134 റൺസെടുക്കാനെ കളിഞ്ഞുള്ളു.