IPL 10: ഫൈനല്‍ മത്സരത്തിനിടെ രോഹിത്ത് ഉറങ്ങിപ്പോയി; ഉണര്‍ത്തിയത് പൂനെ താരങ്ങള്‍ - വീഡിയോ കാണാം
ഫൈനല്‍ മത്സരത്തിനിടെ രോഹിത്ത് ഉറങ്ങിപ്പോയി - വീഡിയോ കാണാം
അസാധ്യമെന്ന് തോന്നിപ്പിച്ച ചെറിയ സ്‌കോര്‍ പ്രതിരോധിച്ച് ഐപിഎല്‍ പത്താം സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയെങ്കിലും ഫൈനല്‍ മത്സരത്തിനിടെ ടീം ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ്മ ഡഗ്ഔട്ടിലിരുന്ന് ഉറങ്ങിപ്പോയ സംഭവം വാര്‍ത്തകളില്‍ നിറയുന്നു.
22 പന്തില്‍ 24 റണ്‍സെടുത്ത് പുറത്തായ രോഹിത് ഡഗ്ഔട്ടില്‍ വിശ്രമിക്കുകയായിരുന്നു. മുബൈ താരങ്ങളുടെ മോശം ബാറ്റിംഗ് പ്രകടനം കണ്ട് നിരാശനായ രോഹിത് ക്ഷീണം മൂലം പതിയെ ഉറക്കത്തിലേക്ക് വഴുതി വീഴുകയായിരുന്നു.
മുംബൈ ബാറ്റ്‌സ്മാന്‍ കരണ്‍ ശര്‍മ്മ 14മത് ഓവറില്‍ പുറത്തായപ്പോൾ പുനെ താരങ്ങളുടെ വിജയാഘോഷത്തിന്റെ ശബ്ദം ഉച്ചത്തിലയി. ഇത് കേട്ടാണ് പിന്നീട് രോഹിത് ഞെട്ടിയുണരുന്നത്. ഒരു റണ്‍സെടുത്ത് നില്‍ക്കെ അപ്രതീക്ഷിതമായി റണ്‍ഔട്ടായാണ് കരണ്‍ ശര്‍മ്മ മടങ്ങിയത്.