ഇത്തവണത്തെ ഐപിഎല്‍ കിരീടം ആര്‍ക്ക് ?; മനസ് തുറന്ന് ധവാന്‍
ഇത്തവണത്തെ ഐപിഎല്‍ കിരീടം ആര്‍ക്ക് ?; മനസ് തുറന്ന് ധവാന്‍
Publish Date: Tue, 10 Apr 2018 (18:30 IST)
Updated Date: Tue, 10 Apr 2018 (18:59 IST)
ഇത്തവണയും ഐപിഎല്‍ കിരീടം സ്വന്തമാക്കാന്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് കഴിയുമെന്ന് ടീമിന്റെ സ്‌റ്റാര്‍ ബാറ്റ്‌സ്‌മാന്‍ ശിഖർ ധവാൻ.
ഇത്തവണത്തെ സീസണില്‍ ഗംഭീരമായി തുടങ്ങാന്‍ ടീമിന് കഴിഞ്ഞു. ഈ ഫോം നിലനിര്‍ത്തി മുന്നോട്ടു പോയാല്‍ കപ്പ് ഉയര്‍ത്താന്‍ സണ്‍റൈസേഴ്സിന് കഴിയും. മികച്ച ടീമാണ് ഈ സീസണിലും അണിനിരക്കുന്നതെന്നും ധവാന്‍ പറഞ്ഞു.
രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ട്. നീണ്ട ഇന്നിംഗ്‌സുകള്‍ കളിക്കാനാണ് ഞാന്‍ എന്നും ആഗ്രഹിക്കുന്നത്. ദക്ഷിണാഫ്രിക്കൻ പര്യടനം മുതൽ ആക്രമണാത്മക ബാറ്റിംഗ് പുറത്തെടുക്കാന്‍ കഴിയുന്നുണ്ട്. നിലവിലെ ശൈലിയില്‍ മാറ്റം വരുത്തില്ലെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാനെതിരെ ഹൈദരാബാദ് ഒമ്പതു വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ 57 പന്തിൽ 77 റണ്‍സുമായി ധവാന്‍ പുറത്താകാതെ നിന്നു.