Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെടിക്കെട്ടിന് ആര് തിരികൊളുത്തും ?; വാട്‌സണ്‍ ചെന്നൈയോട് ബൈ പറയുമോ ? - ആ‍ശങ്കയുണര്‍ത്തി ആ വിരമിക്കല്‍ വാര്‍ത്ത

Shane watson
ചെന്നൈ , വെള്ളി, 26 ഏപ്രില്‍ 2019 (16:20 IST)
മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഒരു സാധാരണ ടീമാണെങ്കിലും ജയത്തിന്റെ കാര്യത്തില്‍ അങ്ങനെയല്ല. തോല്‍‌വിയുടെ വക്കില്‍ നിന്നു പോലും ശക്തമായി തിരിച്ചു വരുന്നവരുടെ ഒരു സംഘമാണ് സി എസ് കെ.

പരിചയ സമ്പന്നരായ ഒരു പിടി താരങ്ങളാണ് ചെന്നൈയുടെ കരുത്തെങ്കിലും ധോണിയുടെ നായക മികവാണ് അവരുടെ ജയങ്ങള്‍ക്ക് പിന്നിലെ ശക്തി. എന്നാല്‍, ഈ സീസണില്‍ ആരാധകരുടെ എതിര്‍പ്പ് ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയത് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഷെയ്‌ന്‍ വാട്‌സണ് ആ‍ണ്. മോശം ഫോമാണ് താരത്തിന് വിനയായത്.

കരുത്തരായ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 96 റണ്‍സടിച്ചാണ് വാട്സണ്‍ ആരാധകരെ തണുപ്പിച്ചത്. ഇതിനിടെ ഓസ്ട്രേലിയന്‍ ആഭ്യന്തര ട്വന്റി-20 ലീഗായ ബിഗ് ബാഷില്‍ നിന്ന് അദ്ദേഹം വിരമിച്ചതോടെ പുതിയ റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

അടുത്ത സീസണില്‍ ചെന്നൈ നിരയില്‍ വാട്‌സണ്‍ ഉണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനായി ബിഗ് ബാഷില്‍ നിന്ന് വിരമിച്ച താരം ഇനി
ഐപിഎല്ലിനോടും ബൈ പറയുമെന്നാണ് ആരാധകര്‍ വ്യക്തമാക്കുന്നത്.

അതേസമയം, ഐ പി എല്‍ അടുത്ത സീസണില്‍ കളിക്കുമോ എന്ന കാര്യത്തില്‍ വാട്‌സണ്‍ നിലപാട് അറിയിച്ചിട്ടില്ല. ചെന്നൈയുടെ വരും മത്സരങ്ങളിലും തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ ആരാധകരെ നിരാശപ്പെടുത്തുന്ന തീരുമാനം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ് സൂചന.

ബിഗ്ബാഷില്‍ കഴിഞ്ഞ മൂന്ന് സീസണുകളിലും സിഡ്നി തണ്ടേഴ്സിന്റെ ക്യാപ്റ്റനായിരുന്നു വാട്സണ്‍. സിഡ്നി തണ്ടേഴ്സിനായി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്റ്സ്മാനും (1014) വാട്സനാണ്. 2016ല്‍ വാട്സന്റെ നേതൃത്വത്തിലാണ് സിഡ്നി തണ്ടേഴ്സ് ബിഗ് ബാഷില്‍ കിരീടം നേടിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെന്നൈയെ തോൽപ്പിക്കാൻ മുംബൈയ്ക്ക് കഴിയുമോ? ഇരു ടീമുകൾക്കും ജയം അനിവാര്യം!