തിരുമ്പി വന്തിട്ടേന്ന് സൊല്ല്, അടിച്ചുപറത്തി വാട്‌സൺ; വിജയവഴിയിൽ ചെന്നൈ

Webdunia
ബുധന്‍, 24 ഏപ്രില്‍ 2019 (11:14 IST)
തിരുമ്പി വന്തിട്ടേന്ന് സൊല്ല്, അടിച്ചുപറത്തി വാട്‌സൺ; വിജയവഴിയിൽ ചെന്നൈ
ചെന്നൈ, ഐ പി എൽ, ക്രിക്കറ്റ്, ഹൈദരാബാദ്
Chennai, IPL, Cricket, Hydarabad
 
 
ഐ പി എല്ലിൽ തുടർച്ചയായ രണ്ട് പരാജയങ്ങൾക്ക് ശേഷം നിലവിലെ ചാംമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് വിജയവഴിയിൽ വീണ്ടും. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറു വിക്കറ്റിനാണ് സിഎസ്‌കെ തോല്‍പ്പിച്ചത്. ഈ സീസണിലെ ചെന്നൈയുടെ രണ്ടാമത്തെ തോൽ‌വി ഹൈദരാബാദിനോടായിരുന്നു. ആറ് വിക്കറ്റിനായിരുന്നു ചെന്നൈ ഹൈദരാബാദിനോട് പരാജയം സമ്മതിച്ചത്.  എം എ ചിദംബരം സ്റ്റേഡിയത്തിൽ അതേ മാര്‍ജിനില്‍ തന്നെ ഹൈദരാബാദിനോട് കണക്കുതീര്‍ക്കുകയായിരുന്നു സിഎസ്‌കെ. 
 
ടോസ് നേടിയ ചെന്നൈ ഹൈദരാബാദിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മൂന്നു വിക്കറ്റിന് 175 റണ്‍സാണ് ഹൈദരാബാദ് അടിച്ചെടുത്തത്. 83 റൺസെടുത്ത മനീഷ് പാണ്ഡെയും 57 റൺസ് നേടിയ ഡേവിഡ് വാർണറുമാണ് ഹൈദരാബാദിന് വിജയ പ്രതീക്ഷ നൽകിയത്. 
 
ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോയെ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ ചെന്നൈ പുറത്താക്കിയെങ്കിലും രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍-പാണ്ഡെ സഖ്യം 115 റണ്‍സിന്റെ കൂട്ടുകെട്ടുമായി ടീമിന് ശക്തമായ അടിത്തറ പാകി. വിജയ് ശങ്കറാണ് (26) ടീമിന്റെ മറ്റൊരു സ്‌കോറര്‍. പക്ഷേ, ഹൈദരാബാദിന്റെ പ്രതീക്ഷകളെല്ലാം സി എസ് കെ നിമിഷ നേരങ്ങൾക് കൊണ്ട് പൊളിച്ചടുക്കുകയായിരുന്നു.  
 
മറുപടി ബാറ്റിംഗിനിറങ്ങിയ ഓപ്പണര്‍ ഷെയ്ന്‍ വാട്‌സന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ് സിഎസ്‌കെയ്ക്കു കരുത്തായി. 96 റൺസാണ് വാട്‌സൺ അടിച്ചെടുത്തത്. 53 പന്തില്‍ ഒമ്പതു ബൗണ്ടറികളും ആറു സിക്‌സറുമടക്കമാണ് വാട്‌സന്‍ 96 റണ്‍സെടുത്തത്. സെഞ്ച്വറിയിലേക്കുള്ള കുതിപ്പിൽ ഭുവനേശ്വര്‍ കുമാറിന്റെ ബൗളിങില്‍ ജോണി ബെയര്‍സ്‌റ്റോ വാട്‌സണെ പിടിച്ചു കെട്ടുകയായിരുന്നു. വെറും നാല് റൺ അകലെയാണ് വാട്സണ് സെഞ്ച്വറി നഷ്ടമായത്. 
 
വാട്‌സനെക്കൂടാതെ സുരേഷ് റെയ്‌ന (38), അമ്പാട്ടി റായുഡു(21) എന്നിവരും സിഎസ്‌കെയ്ക്കു വേണ്ടി നിര്‍ണായക സംഭാവനകള്‍ നല്‍കി. നിലവിൽ ചെന്നൈ ആണ് പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഫിറ്റല്ലാതിരുന്നിട്ടും ബാബറും ഫഖറും ലോകകപ്പ് കളിച്ചു, ഒരൊറ്റ കാരണം ഉന്നത ഉദ്യോഗസ്ഥനുമായുള്ള ബന്ധം, പാക് ക്രിക്കറ്റിൽ വീണ്ടും നെപ്പോട്ടിസം, വിവാദം

രഹാനെ മൂന്നാമനാവട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗിൽ മാറ്റങ്ങൾ നിർദേശിച്ച് ബാലാജി

നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson : മാക്‌സിമം സിക്‌സടിക്കും, തട്രോം, തൂക്കറോം, ചെന്നൈ ആരാധകര്‍ക്ക് സഞ്ജുവിന്റെ ഉറപ്പ്

പിഎസ്എൽ ഉപേക്ഷിച്ച് ഐപിഎല്ലിലേക്ക് ചാടി കൂടുതൽ താരങ്ങൾ, കർശന നടപടിയുണ്ടാകുമെന്ന് പാക് ക്രിക്കറ്റ് ബോർഡ്

2027 ഏകദിന ലോകകപ്പ് ടീമിൻ്റെ പരിഗണന ലിസ്റ്റിൽ 20 താരങ്ങൾ, ഐപിഎല്ലിലെ പ്രകടനങ്ങൾ ട്രാക്ക് ചെയ്ത ശേഷം ചുരുക്കപ്പട്ടിക

ടീമിൽ ഇടം പോലുമെത്താൻ യോഗ്യതയില്ല, അവനെ പിടിച്ച് ക്യാപ്റ്റനാക്കി, ഷഹീൻ അഫ്രീദിക്കെതിരെ ആഞ്ഞടിച്ച് റഷീദ് ലത്തീഫ്

അഭിഷേക് ബാറ്റിംഗിൽ ബാലൻസ് കണ്ടെത്തണം, സെവാഗിനെ മാതൃകയാക്കണം, നിർദേശവുമായി അനിൽ കുംബ്ലെ

അടുത്ത ലേഖനം
Show comments