Webdunia - Bharat's app for daily news and videos

Install App

ചെന്നൈയെ തോല്‍‌വിയിലേക്ക് തള്ളിവിട്ടത് ഇവര്‍; ധോണിയുടെ പ്ലാന്‍ പൊളിഞ്ഞത് ഇങ്ങനെ!

Webdunia
വ്യാഴം, 4 ഏപ്രില്‍ 2019 (17:50 IST)
കുതിച്ചുപാഞ്ഞ പടക്കുതിരയെ പിടിച്ചു കെട്ടിയതിന് തുല്യമായിരുന്നു ചെന്നൈ സൂപ്പർ കിംഗ്സിനെ രോഹിത് ശര്‍മ്മയുടെ മുബൈ ഇന്ത്യന്‍സ് കീഴടക്കിയത്. ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ആദ്യ തോൽവിയാണ് മഞ്ഞപ്പടയ്‌ക്ക് നേരിടേണ്ടി വന്നത്.

ഹര്‍ദ്ദിക് പാണ്ഡ്യയുടെ ഓള്‍ റൗണ്ട് പ്രകടനമാണ് 37 റൺസിന്റെ തോല്‍‌വി മഹേന്ദ്ര സിംഗ് ധോണിക്കും സംഘത്തിനും സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ ചെന്നൈയുടെ നിയന്ത്രണത്തിലായിരുന്ന മത്സരം മുംബൈ പിടിച്ചെടുക്കാന്‍ പല കാരണങ്ങളുണ്ട്.

ഹര്‍ദ്ദിക് പാണ്ഡ്യയുടെ ഓള്‍ റൗണ്ട് പ്രകടനമാണ് ചെന്നൈയെ തോല്‍പ്പിച്ച പ്രധാന കാരണം. എട്ടു പന്തില്‍ 25 റണ്‍സെടുത്ത പാണ്ഡ്യ ധോണിയുടേതടക്കം മൂന്ന് വിക്കറ്റും വീഴ്ത്തിയാണ് കളി വഴിതിരിച്ചു വിട്ടത്. ഓപ്പണിംഗില്‍ അമ്പാട്ടി റായുഡു വീണ്ടും പരാജയപ്പെട്ടതും വെടിക്കെട്ട് താരം ഷെയ്‌ന്‍ വാട്‌സണ്‍ അതിവേഗം കൂടാരം കയറിയതും ചെന്നൈയുടെ നടുവൊടിച്ചു.

കേദാര്‍ ജാദവ് പൊരുതിയെങ്കിലും സ്‌കോര്‍ ഉയര്‍ത്തേണ്ട സമയത്തെ ധോണിയുടെ പുറത്താകല്‍ ടീമിനെ സമ്മര്‍ദ്ദത്തിലാ‍ക്കി. സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ഡെയ്‌ന്‍ ബ്രാവോ എന്നിവരുടെ പുറത്താകലും ചെന്നൈയെ തോല്‍‌വിയിലേക്ക് തള്ളിവിട്ടു.

പവർപ്ലേ ഓവറുകളിൽ ഉജ്വല ക്യാച്ചുകളിലൂടെ വാട്സൻ, റെയ്ന എന്നിവരെ മടക്കിയ കീറോൺ പൊള്ളാർഡിന്റെ ഫീൽഡിങ് മികവും മുംബൈയുടെ വിജയത്തിൽ നിർണായകമായി. അവാസാന രണ്ട് ഓവറുകളിൽ ആഞ്ഞടിച്ച ഹാർദികും, പൊള്ളാർഡും ധോണിയുടെ പ്ലാനിംഗ് തകര്‍ത്തു. ഇരുവരും ചേര്‍ന്ന് 45 റണ്‍സാണ് അടിച്ചു കൂട്ടിയത്. ബ്രാവോ എറിഞ്ഞ അവസാന ഓവറിൽ 29 റൺസാണ് പിറന്നത്. സ്കോർ: മുംബൈ 20 ഓവറിൽ 5 വിക്കറ്റിനു 170; ചെന്നൈ 20 ഓവറിൽ 8 വിക്കറ്റിന് 133.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് സമ്മർദ്ദത്തിലായേനെ: പുജാര

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

പെണ്ണായി മാറിയതോടെ പല അറിയപ്പെടുന്ന കളിക്കാരും നഗ്നചിത്രങ്ങൾ അയച്ചു, ബുള്ളി ചെയ്തു, അധിക്ഷേപിച്ചു: ഗുരുതര ആരോപണങ്ങളുമായി അനായ ബംഗാർ

Manchester United: 6 മിനിറ്റിനുള്ളിൽ 3 ഗോൾ!, യൂറോപ്പ സെമിയിലേക്ക് കുതിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

Sanju vs Dravid: സൂപ്പർ ഓവറിന് ശേഷം ദ്രാവിഡിനെ അവഗണിച്ച് സഞ്ജു, ടീമിനുള്ളിൽ അതൃപ്തി?,

സൂപ്പർ ഓവറിൽ ജയ്സ്വാൾ ഇറങ്ങിയിരുന്നെങ്കിൽ സ്റ്റാർക് സമ്മർദ്ദത്തിലായേനെ: പുജാര

ഞങ്ങള്‍ ശ്രമിച്ചു, പക്ഷേ സ്റ്റാര്‍ക്ക് തകര്‍ത്തു കളഞ്ഞു, ഡല്‍ഹിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ഓസീസ് താരത്തിനെന്ന് സഞ്ജു

അടുത്ത ലേഖനം
Show comments