Webdunia - Bharat's app for daily news and videos

Install App

ഇതിലും വലിയ നാണക്കേടുണ്ടോ? അശ്വിന് എട്ടിന്റെ പണി !

ഔട്ട്, പക്ഷേ ഔട്ടല്ല! - പ്രതികാരദാഹിയായ ആന്ദ്രെ റസ്സൽ

Webdunia
വ്യാഴം, 28 മാര്‍ച്ച് 2019 (10:52 IST)
കഴിഞ്ഞ മത്സരത്തിലെ വിവാദ നായകന്‍ അശ്വിന് ഇതിലും വലിയ മറുപടി കിട്ടാനുണ്ടോയെന്നാണ് ക്രിക്കറ്റ് ലോകം ചോദിക്കുന്നത്. മങ്കാദിംഗ് എന്ന നാണക്കേടിനെ കൂട്ടു പിടിച്ചത് കൊണ്ട് മാത്രമാണ് കഴിഞ്ഞ കളിയിൽ പഞ്ചാബ് ജയിച്ചതെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന് ക്രിക്കറ്റ് ലോകമിപ്പോൾ ഒന്നടങ്കം പറയുന്നു.
 
ആദ്യ കളിയിലെ ജയത്തിന്റെ രുചി രണ്ടാമത്തെ കളിയിൽ പരാജയമായി മാറുന്നത് അശ്വിൻ അറിഞ്ഞു. കഴിഞ്ഞ കളിയിൽ പന്ത് എറിഞ്ഞ അശ്വിനെ ബാറ്റ്സ്മാന്മാര്‍ അടിച്ചു പറത്തുന്നതാണ് കണ്ടത്. രണ്ടാമങ്കത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അശ്വിനെയും സംഘത്തെയും തകർത്തടുക്കി. പരാജയത്തിന്റെ രുചിക്കൊപ്പം നാണക്കേടും അശ്വിന്റെ തലകുനിപ്പിച്ചു.
 
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊൽക്കത്ത നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 218 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയതിൽ തുടക്കത്തിൽ തന്നെ ക്രിസ് ഗെയ്‍ൽ തിളങ്ങി. എന്നാൽ ഗെയ്ലിന്റെ ബാറ്റ് നിശബ്ദമായതോടെ പഞ്ചാബിന്റെ ആത്മവിശ്വാസം മങ്ങി. മായങ്ക് അഗർവാൾ, ഡേവിഡ് മില്ലർ എന്നിവർ അർധസെഞ്ചുറിയുമായി കത്തിക്കയറിയെങ്കിലും രക്ഷയുണ്ടായില്ല. അവരുടെ പോരാട്ടം 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 190 റൺസിൽ അവസാനിച്ചു. ഗെയി‌ലിനു പിന്നാലെ ഇവരുടെ രക്ഷാപ്രവർത്തനവും ടീമിനെ കരയ്ക്കടുപ്പിച്ചില്ല. കൊൽക്കത്തയുടെ വിജയം 28 റൺസിന്. പഞ്ചാബിനാകട്ടെ, സീസണിലെ ആദ്യത്തെ തോൽവിയുടെ കയ്പ്പും
 
തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ചുറി നേടിയ നിതീഷ് റാണ (34 പന്തിൽ 63), റോബിൻ ഉത്തപ്പ പതിവുപോലെ തകർത്തടിച്ചു. 17 പന്തിൽ 48 റൺസെടുത്ത ആന്ദ്രെ റസ്സൽ എന്നിവരാണ് കൊൽക്കത്തയുടെ പടുകൂറ്റൻ റൺ‌മലയ്ക്ക് പിന്നിലെ ശക്തർ. വ്യക്തിഗത സ്കോർ മൂന്നിൽ നിൽക്കെ മുഹമ്മദ് ഷമിയുടെ പന്തിൽ റസ്സൽ പുറത്തായെങ്കിലും, പഞ്ചാബ് ടീം ഫീൽഡിങ് ക്രമീകരണവുമായി ബന്ധപ്പെട്ട നിയമം തെറ്റിച്ചതിനെ തുടർന്ന് ഈ പന്ത് നോ ബോള്‍ വിളിച്ചത് അവർക്കു തിരിച്ചടിയായി. ഇതിനു ശേഷം തകർത്തടിച്ചാണ് റസ്സൽ 17 പന്തിൽ 48 റൺസെടുത്തത്.
 
അതേസമയം, അശ്വിൻ വിരോധികളെ സന്തോഷിപ്പിക്കുന്ന ഘടകം പഞ്ചാബിന്റെ ഈ തോൽവി മാത്രമല്ല. രാജസ്ഥാനെതിരെ തകർപ്പൻ ബോളിങ്ങുമായി കളം നിറഞ്ഞ അശ്വിൻ, ഈ മൽസരത്തിൽ കൊൽക്കത്ത താരങ്ങളുടെ ബാറ്റിന്റെ ചൂടി ശരിക്കറിഞ്ഞു. പഞ്ചാബ് ബോളർമാരിൽ ഏറ്റവും കൂടുതൽ ‘തല്ലു വാങ്ങിയതും’ അശ്വിൻ തന്നെ. നാല് ഓവറിൽ 47 റൺസാണ് അശ്വിൻ വിട്ടുകൊടുത്തത്. 

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് കഴിഞ്ഞാൽ ഇന്ത്യയ്ക്ക് പുതിയ കോച്ചിനെ വേണം, ഫ്ളെമിങ്ങിനെ നോട്ടമിട്ട് ബിസിസിഐ

IPL Playoff: പ്ലേ ഓഫിൽ മഴ വില്ലനായാലോ? പ്ലേ ഓഫ് മത്സരങ്ങൾക്ക് റിസർവ് ദിനമുണ്ടോ?

ഹാർദ്ദിക്കിനെ കുറ്റം പറയുന്നവർക്ക് എത്ര കപ്പുണ്ട്? പീറ്റേഴ്സണിനെയും ഡിവില്ലിയേഴ്സിനെയും നിർത്തിപൊരിച്ച് ഗംഭീർ

RR vs PBKS: വിജയവഴിയിൽ തിരിച്ചെത്തണം, പ്ലേ ഓഫിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാൻ രാജസ്ഥാൻ ഇന്ന് പഞ്ചാബിനെതിരെ

Sanju Samson: ഐപിഎല്ലിലെ ആദ്യ 500 നരികെ സഞ്ജു, ആഞ്ഞുപിടിച്ചാൽ ഓറഞ്ച് ക്യാപ് പോരാട്ടത്തിൽ കോലിയ്ക്ക് പിന്നിൽ രണ്ടാമനാകാം

അടുത്ത ലേഖനം
Show comments