Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്ന് പന്തിൽ മൂന്ന് സിക്സ്; പഴയ ഓർമകളുണർത്തി യുവി

മൂന്ന് പന്തിൽ മൂന്ന് സിക്സ്; പഴയ ഓർമകളുണർത്തി യുവി
, വെള്ളി, 29 മാര്‍ച്ച് 2019 (14:55 IST)
ട്വന്റി-20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ ആറ് പന്തില്‍ ആറ് സിക്സറടിച്ച യുവരാജ് മാജിക്ക് ആരാധകര്‍ മറക്കാനിടയില്ല. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെതിരെയും ഒരു നിമിഷം യുവി തന്റെ ആ പഴയനേട്ടം ആവര്‍ത്തിക്കുമോ എന്ന് ആരാധകർ ചിന്തിച്ചു. 
 
യുസ്‌വേന്ദ്ര ചാഹല്‍ എറിഞ്ഞ പതിനാലാം ഓവറിലെ ആദ്യ മൂന്ന് പന്തും സിക്സറിന് പറത്തിയപ്പോൾ തന്റെ പ്രതാപ് കാലത്തെ യുവി അനുസ്മരിച്ചപ്പോൾ ആരാധകർ ആവേശഭരിതരായി. എന്നാല്‍ നാലാം സിക്സറിനായുള്ള യുവിയുടെ ശ്രമം ലോംഗ് ഓഫ് ബൗണ്ടറിയില്‍ മുഹമ്മദ് സിറാജിന്റെ ഉജ്ജ്വല ക്യാച്ചില്‍ അവസാനിച്ചു. 
 
സിറാജ് വായുവിലേകക് ഉയര്‍ന്നുചാടി പന്ത് കൈകക്കലാക്കിയപ്പോള്‍ മുംബൈ മാത്രമല്ല ആരാധകരും തലയിൽ കൈവച്ചു. 12 പന്തില്‍ 23 റണ്‍സായിരുന്നു യുവരാജ് സിംഗിന്റെ സമ്പാദ്യം. ആദ്യ മത്സരത്തില്‍ യുവി അര്‍ധസെഞ്ചുറി നേടിയെങ്കിലും ഡല്‍ഹിക്കെതിരെ മുംബൈ തോറ്റിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്പയർ പണി മറന്നു, ആർ സി ബി തോറ്റു; പൊട്ടിത്തെറിച്ച് കോഹ്ലി