മേല്‍ക്കൂരയ്ക്കു പുറത്ത് 111 മീറ്റര്‍ സിക്‌സ്; ഐപിഎലില്‍ നേട്ടം സ്വന്തമാക്കി ധോണിയും

ടൂര്‍ണമെന്റില്‍ 200 സിക്‌സറുകള്‍ എന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്.

Webdunia
തിങ്കള്‍, 22 ഏപ്രില്‍ 2019 (09:03 IST)
ഐപിഎല്ലില്‍ മറ്റൊരു റെക്കാര്‍ഡ് കൂടി സ്വന്തം പേരിലാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലായിരുന്നു ധോണിയുടെ റെക്കോര്‍ഡ് നേട്ടം. ടൂര്‍ണമെന്റില്‍ 200 സിക്‌സറുകള്‍ എന്ന നേട്ടമാണ് ധോണി സ്വന്തമാക്കിയത്.
 
ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ധോണി. വെസ്റ്റ്ഇന്‍ഡീസ് താരം ക്രിസ് ഗെയിലൽ, ദക്ഷിണാഫ്രിക്കന്‍ താരം എ ബി ഡിവില്ല്യേഴ്‌സ് എന്നിവരാണ് ധോണിക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.
 
മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച ധോണി 84 റണ്‍സ് നേടി പുറത്താകാതെനിന്നു. 48 പന്തില്‍ 84 റണ്‍സ് അടിച്ചുകൂട്ടിയ ധോണി അവസാന നിമിഷം വരെ ചെന്നൈയ്ക്ക് വിജയ പ്രതീക്ഷ നല്‍കി. ഏഴു സിക്‌സറുകള്‍ പറത്തി. 111 മീറ്റര്‍ ദൂരെ ഗ്രൗണ്ടിന്റെ മേല്‍ക്കൂരയിലേക്കാണ പറത്തിവിട്ട സിക്‌സ അടക്കം ഏഴ് സിക്‌സാണ് ധോണി അടിച്ചു കൂട്ടിയത്.
 
അവസാന ഓവറില്‍ ചെന്നെയ്ക്ക് ജയിക്കാന്‍ 26 റണ്‍സ്. പന്തുമായി ഉമേഷ് യാദവ്. ആദ്യപന്തില്‍ ഫോറ് നേടിയ ചെന്നൈ നായകന്‍ തൊട്ടടുത്ത രണ്ട് പന്തുകളും അതിര്‍ത്തിക്ക് മുകളിലൂടെ പറത്തി. നാലാം പന്തില്‍ രണ്ട് റണ്‍സ് നേടിയ ധോണി അഞ്ചാം പന്തും ഗ്യാലറിയിലെത്തിച്ചു. ഒരു പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് എന്ന ഘട്ടത്തില്‍ ഉമേഷിന്റെ പന്ത് ധോണിക്ക് തൊടാനായില്ല. ഓടി റണ്‍സെടുക്കാന്‍ ശ്രമിച്ചെങ്കിലും ബ്രാവോ ക്രീസിലെത്തും മുമ്പ് പാര്‍ത്ഥിവ് പട്ടേല്‍ വിക്കറ്റ് തെറിപ്പിച്ചതോടെ ബാംഗ്ലൂര്‍ ആവേശജയം സ്വന്തമാക്കി.
 
ബാംഗ്ലൂര്‍ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഒരു റണ്‍സിന്റെ പരാജയമാണ് ചെന്നൈ ഏറ്റുവാങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

Sanju Samson : ഇനി സിക്സടിച്ച് തകർക്കും, ലോകകപ്പിന് മുൻപായി യുവരാജിന് കീഴിൽ പരിശീലനം നടത്തി സഞ്ജു

Rishab Pant : റിഷഭ് പന്തിന് വീണ്ടും പരിക്ക്, ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്, ഇഷാൻ കിഷൻ പകരമെത്തിയേക്കും

Virat Kohli : സ്മിത്തും റൂട്ടുമെല്ലാം ടെസ്റ്റിൽ റൺസടിച്ച് കൂട്ടുന്നു, തെറ്റുകൾ തിരുത്താതെ കോലി ടെസ്റ്റിൽ നിന്നും ഒളിച്ചോടി

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson: ഇന്നും പരാജയപ്പെട്ടാൽ പുറത്തേക്ക്, സഞ്ജുവിന് മുകളിൽ സമ്മർദ്ദമേറെ

ഹാരിസ് റൗഫ് പുറത്ത്, ബാബർ തിരിച്ചെത്തി, ടി20 ലോകകപ്പിനുള്ള പാക് ടീമിനെ പ്രഖ്യാപിച്ചു

'ബംഗ്ലാദേശിനൊപ്പം കൂടാൻ നിൽക്കണ്ട', ടി20 ലോകകപ്പിൽ നിന്നും പിന്മാറിയാൽ പാകിസ്ഥാനെതിരെ കടുത്ത നടപടി

Ind vs NZ : പരമ്പര പിടിക്കാൻ ഇന്ത്യ, ജീവൻ നിലനിർത്താൻ കിവികളും, സഞ്ജു ശ്രദ്ധാകേന്ദ്രം, മൂന്നാം ടി20 ഇന്ന്

M S Dhoni : പരിശീലനം ആരംഭിച്ച് ധോനി, ചെന്നൈ ആരാധകർ ആവേശത്തിൽ

അടുത്ത ലേഖനം
Show comments