മുംബൈയുടെ ജയത്തിന് കാരണം ധോണിയോ ?; തുറന്നു പറഞ്ഞ് രോഹിത്

Webdunia
ശനി, 27 ഏപ്രില്‍ 2019 (16:31 IST)
കരുത്തരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അവരുടെ സ്വന്തം തട്ടകത്തിലെത്തി തോല്‍പ്പിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍‌സ്. ഈ സീസണില്‍ മുംബൈയ്‌ക്കെതിരെ ഏറ്റുമുട്ടിയ രണ്ട് മത്സരങ്ങളിലും സിഎസ്‌കെ പരാജയം സമ്മതിക്കുകയായിരുന്നു.

ചെന്നൈയുടെ ഹോം ഗ്രൌണ്ടായ ചെപ്പോക്കില്‍ ജയം നേടാന്‍ സാധിച്ചതിന് കാരണം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുംബൈ നായകന്‍ രോഹിത് ശര്‍മ്മ.

സൂപ്പര്‍താരം മഹേന്ദ്ര സിംഗ് ധോണി കളിക്കാതിരുന്നതാണ് മുംബൈക്ക് കാര്യങ്ങള്‍ അനുകൂലമാക്കിയതും ജയം സ്വന്തമാക്കാന്‍ വഴിയൊരുക്കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ധോണിയുടെ അഭാവം ചെന്നൈ ടീമിനെ വലിയ തോതില്‍ ബാധിച്ചു. അവരുടെ കരുത്തും ആത്മവിശ്വാസം ധോണിയാണ്. അദ്ദേഹം കളിക്കാതിരുന്നത് മുംബൈയ്‌ക്ക് നേട്ടമായി. ധോണിഭായ് കൂടെ ഇല്ലെങ്കില്‍ അവരുടെ കരുത്ത് ചോരും. ലക്ഷ്യത്തിലെത്താന്‍ പ്രയാസപ്പെടും.

ടോസ് ചെന്നൈ നേടിയത് ഗുണകരമായി. ബാറ്റിങ്ങ് ആണെങ്കിലും ബൗളിങ് ആണെങ്കിലും നന്നായി തുടങ്ങണമെന്ന് ഞങ്ങള്‍ ഓരോരുത്തരും കരുതിയിരുന്നു. ഓരോ ടീമംഗത്തിന്റേയും കഠിനധ്വാനത്തിന്റെ വിജയമാണിതെന്നും രോഹിത് പറഞ്ഞു.

അതേസമയം, ബാറ്റിംഗിലെ പിഴവാണ് തോല്‍‌വിക്ക് കാരണമായതെന്ന് ധോണിക്ക് പകരം ടീമിനെ നയിച്ച സുരേഷ് റെയ്‌ന പറഞ്ഞു. ഇടവേളകളില്‍ വിക്കറ്റ് നഷ്‌ടമായി കൊണ്ടിരിന്നു. പവര്‍പ്ലേയും മധ്യഓവറുകളിലും വിക്കറ്റുകള്‍ വീണു. തോല്‍‌വിയുടെ കാരണക്കാര്‍ ബാറ്റിംഗ് നിരയാണെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Nitish Kumar Reddy: പന്തെറിയില്ല, ബാറ്റ് ചെയ്താൽ റൺസുമില്ല, നിതീഷ് കുമാർ പ്രത്യേക തരം ഓൾറൗണ്ടർ

ടീമിൽ വിശ്വാസമുണ്ട്, ശക്തമായി തന്നെ തിരിച്ചുവരും, പരമ്പര തോൽവിക്ക് പിന്നാലെ ട്വീറ്റുമായി ശുഭ്മാൻ ഗിൽ

പണ്ടൊക്കെ ഇന്ത്യയെന്ന് കേട്ടാൻ ഭയക്കുമായിരുന്നു, ഇന്ന് പക്ഷേ... കടുത്ത വിമർശനവുമായി ദിനേശ് കാർത്തിക്

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

അടുത്ത ലേഖനം
Show comments