Webdunia - Bharat's app for daily news and videos

Install App

ധോണിയെ ചതിച്ചു വീഴ്‌ത്തിയതോ ?; ആ ക്യാമറ ആംഗിളുകള്‍ അമ്പയര്‍ പരിഗണിച്ചില്ല - ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നു!

Webdunia
തിങ്കള്‍, 13 മെയ് 2019 (13:45 IST)
ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന ഫൈനലിനൊടുവില്‍ മുംബൈ ഇന്ത്യന്‍സ് ഐ പി എല്‍ കിരീടം ഏറ്റുവാങ്ങി. കുട്ടി ക്രിക്കറ്റിന്റെ സൌന്ദര്യമെല്ലാം ആവാഹിച്ചെടുത്ത മത്സരത്തില്‍ എവിടെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് പിഴച്ചതെന്ന ചോദ്യം ശക്തമാണ്. മുംബൈ ആരാധകര്‍ പോലും ഇക്കാര്യത്തില്‍ തലപുകയ്‌ക്കുന്നുണ്ട്.

ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ 59 പന്തില്‍ എട്ടു ഫോറും നാല് സിക്സും സഹിതം 80 റണ്‍സ് അടിച്ചുകൂട്ടിയ ഓപ്പണര്‍ ഷെയ്ന്‍ വാട്സണ്‍ മുബൈ ക്യാമ്പില്‍ നിന്നും മത്സരം വഴിതിരിച്ചു വിട്ടെങ്കിലും ജയത്തിലേക്ക് ആ പോരാട്ടം മതിയായിരുന്നില്ല.

എന്നാല്‍ മുംബൈയെ ജയത്തിലേക്ക് നയിച്ച നിര്‍ണായക ഘടകം മഹേന്ദ്ര സിംഗ് ധോണിയുടെ റണ്ണൗട്ടാണെന്നാണ് സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍ വ്യക്തമാക്കിയത്. ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ 13മത് ഓവറിലാണ് ധോണി പുറത്താകുന്നത്. ലസിത് മലിംഗയുടെ ഓവര്‍ത്രോയില്‍ രണ്ടാം റണ്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെ ഇഷാന്‍ കിഷന്റെ നേരിട്ടുള്ള ത്രോയിലാണ് ധോണി റണ്ണൗട്ടാകുന്നത്. ഇതിനു പിന്നാലെയാണ് മുംബൈ മത്സരത്തിലേക്ക് തിരിച്ചെത്തുന്നത്.

ഇതിനിടെ ധോണിയുടെ നിര്‍ണായക വിക്കറ്റില്‍ തീരുമാനമെടുത്ത അമ്പയര്‍ ചെന്നൈയെ ചതിച്ചു എന്നാണ് സി എസ് കെ ആരാധകരുടെ ആരോപണം. മൂന്നാം അമ്പയറുടെ തീരുമാനത്തിനെതിരെ ചെന്നൈ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് നടത്തുന്നത്.

മൂന്നാം അമ്പയര്‍ നീല്‍ ലോംഗ് മിനിറ്റുകളോളം റീപ്ലേ കണ്ടശേഷമാണ് ധോണിയെ ഔട്ട് വിളിച്ചത്. ഒരു ആംഗിളില്‍ ധോണി ക്രിസിനുള്ളില്‍ എത്തിയെന്ന് തോന്നിച്ചപ്പോള്‍ മറ്റൊരു ആംഗിളില്‍ പുറത്താണെന്നാണ് ക്യാമറകളില്‍ നിന്ന് വ്യക്തമായത്. മത്സരത്തിന്റെ ഗതി തന്നെ മാറ്റി മറിക്കുന്ന തീരുമാനമായിരുന്നു ഇത്.

ധോണിയുടെ റണ്ണൗട്ട് വിഷയത്തില്‍ കമന്ററി ബോക്‍സിലും വന്‍ ചര്‍ച്ചകള്‍ നടന്നു. ചെന്നൈ നായകന്‍ ഔട്ടാണെന്ന് സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞപ്പോള്‍ സാധ്യതയില്ലെന്നായിരുന്നു മറ്റ് കമന്ററേറ്റര്‍മാരുടെ നിലപാട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂറോപ്പിലെ ഫുട്ബോൾ സീസണ് ഇന്ന് തുടക്കം, പ്രീമിയർ ലീഗിലും ലാ ലിഗയിലും ഫ്രഞ്ച് ലീഗിലും മത്സരങ്ങൾ

ശ്രേയസിനും ജയ്സ്വാളിനും ഇടമില്ല, ഏഷ്യാകപ്പ് ടീമിനെ പറ്റി സൂചന നൽകി അജിത് അഗാർക്കർ, ഇന്ത്യൻ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും

Joan Garcia: ടെർ സ്റ്റീഗന് ദീർഘകാല പരിക്ക്, ഗാർസിയയെ രജിസ്റ്റർ ചെയ്യാൻ ബാഴ്സലോണയ്ക്ക് അനുമതി

Dewald Brevis: കൊടുങ്കാറ്റ് പോലെ ഒരൊറ്റ സെഞ്ചുറി, ടി20 റാങ്കിങ്ങിൽ 80 സ്ഥാനം മെച്ചപ്പെടുത്തി ഡെവാൾഡ് ബ്രെവിസ്

കിട്ടിയാൽ അടിച്ച് അടപ്പ് തെറിപ്പിക്കും, ഏഷ്യാകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കരുതെന്നാണ് ആഗ്രഹം: പാക് മുൻ താരം

അടുത്ത ലേഖനം
Show comments