Webdunia - Bharat's app for daily news and videos

Install App

ധോണി ക്യാപ്‌റ്റന്‍ കുപ്പായം അഴിക്കുമോ ?; ചെന്നൈയ്‌ക്ക് പുതിയ നായകന്‍ വരുന്നു!

Webdunia
വ്യാഴം, 2 മെയ് 2019 (19:27 IST)
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ശക്തിയും ആത്മധൈര്യവും മഹേന്ദ്ര സിംഗ് ധോണിയെന്ന ക്യാപ്‌റ്റനാണ്. ടീമിനെ നയിക്കാനുള്ള മികവിനൊപ്പം ബാറ്റിംഗിലെ അപാരമായ ഫോമുമാണ് മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റനെ ആരാധകരുടെ പ്രിയതാരമാക്കുന്നത്.

ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിന് ശേഷം ധോണി ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അങ്ങനെ ഒരു തീരുമാനം ഉണ്ടായാല്‍ അതിന് പിന്നാലെ ഐപിഎല്ലും ധോണി മതിയാക്കുമോ എന്ന സംശയം ക്രിക്കറ്റ് പ്രേമികളിലുണ്ട്.

ധോണി ചെന്നൈയുടെ മഞ്ഞക്കുപ്പായം ഊരിയാല്‍ ആരാകും അടുത്ത ക്യാപ്‌റ്റന്‍ എന്ന സംശയം ശക്തമാണ്. ആരാധകര്‍ക്ക് ഇടയില്‍ പോലും ഈ വിഷയത്തില്‍ തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെ ധോണിക്ക് ശേഷം ചെന്നൈയുടെ നായകസ്ഥാനം താന്‍ ഏറ്റെടുക്കുമെന്ന് സുരേഷ് റെയ്ന വ്യക്തമാക്കി.

ധോണിയുടെ വിടവ് നികത്തുക എളുപ്പമല്ല. ആഗ്രഹിക്കുന്നിടത്തോളം കാലം അദ്ദേഹം ടീമിന്റെ നായകനായി തുടരും. ധോണിയിലെ ക്യാപ്റ്റനെ നഷ്ടമാവുന്നത് ചെന്നൈയെ ബാധിക്കില്ല. എന്നാല്‍ അദ്ദേഹത്തെ പോലൊരു  ബാറ്റ്സ്മാന് പകരം മറ്റൊരാളെ സങ്കല്‍പ്പിക്കാനാവില്ല. ബാറ്റ്സ്മാനെന്ന നിലയിലും മെന്റര്‍ എന്ന നിലയിലും ചെന്നൈക്കായി ധോണി ഒരുപാട് കാര്യങ്ങള്‍ ചെയ്തു.

ധോണി ക്രീസിലെത്തുമ്പോള്‍ എതിരാളികളിലുണ്ടാക്കുന്ന സമ്മര്‍ദ്ദം അതിനുള്ള തെളിവാണ്. മഹി ടീമിലില്ലാത്ത മത്സരങ്ങള്‍ നോക്കിയാല്‍ ഇത് വ്യക്തമാവും. ഹൈദരാബാദിനും മുംബൈക്കുമെതിരെ ഇതാണ് സംഭവിച്ചതെന്നും റെയ്ന പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രത്യേക പരിഗണനയില്ല, കോലിയും രോഹിത്തും ആഭ്യന്തര ക്രിക്കറ്റ് കളിക്കണം, നിലപാട് വ്യക്തമാക്കി ബിസിസിഐ

എന്തിനാണ് ഇത്ര തിടുക്കം, രോഹിത്തിനെ മാറ്റി ഗില്ലിനെ നായകനാക്കിയതിനെ ചോദ്യം ചെയ്ത് ഹർഭജൻ

സഞ്ജുവിനെ ഒഴിവാക്കാൻ എന്നും ഓരോ കാരണമുണ്ട്,സെലക്ഷൻ തീരുമാനത്തെ ചോദ്യം ചെയ്ത് ക്രിസ് ശ്രീകാന്ത്

റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണ്, ചരിത്രം ആവർത്തിക്കണമെന്നില്ല, ഇന്ത്യ- പാക് മത്സരത്തിന് മുൻപെ താക്കീതുമായി പാക് ക്യാപ്റ്റൻ

വിവാദങ്ങൾക്ക് തിരികൊളുത്തുമോ?, ഏഷ്യാകപ്പ് ഫൈനലിന് പിന്നാലെ ഇന്ന് ഇന്ത്യ- പാക് പോരാട്ടം

അടുത്ത ലേഖനം
Show comments